സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ വിശാലിന് പരിക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ വിശാലിന് പരുക്കേറ്റു. ലാത്തി എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിലാണ് സംഭവം. വിശാല്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Advertisment

സംഘട്ടന രംഗത്തിനിടയില്‍ ആര്‍ട്ട് വിഭാഗം ഒരുക്കിയിരുന്ന സെറ്റിലേക്ക് വിശാല്‍ ചാടുകയും തുടര്‍ന്ന് പരുക്ക് ഏല്‍ക്കുകയുമായിരുന്നു. മള്‍ട്ടിപ്പിള്‍ ഹെയര്‍ലൈന്‍ ഫ്രാക്ചറിനെ തുടര്‍ന്ന് താരം ചികിത്സയ്ക്കായി കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം സിനിമയിലേക്ക് ജോയിന്‍ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും വിശാല്‍ അറിയിച്ചു. നേരത്തെ വീരമേ വാഗൈ സൂടും എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലും സമാനമായി വിശാലിന് പരുക്കേറ്റിരുന്നു.

Advertisment