'വലിമൈ'യുടെ കേരളത്തിലെ റിസർവേഷൻ ആരംഭിച്ചു; ആദ്യ ദിനത്തിലെ ടിക്കറ്റുകൾ മുഴുവൻ വിറ്റു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

അജിത് കുമാർ നായകനായി എത്തുന്ന 'വലിമൈ'യുടെ കേരളത്തിലെ റിസർവേഷൻ ആരംഭിച്ചു. ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ദിനത്തിലെ ടിക്കറ്റുകൾ മുഴുവനായും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ റിസർവേഷന് വൻ സ്വീകരണം ലഭിച്ചതോടെ സിനിമ മികച്ച പ്രതികരണം നേടുമെന്നാണ് തിയറ്റർ ഉടമകളുടെ പ്രതീക്ഷ.

Advertisment

ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ ഐപിഎസ് ഓഫിസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. ബോണി കപൂർ ആണ് നിർമാണം.

ചിത്രം തമിഴിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. E4 എന്റർടെയ്ൻമെന്റ്സാണ് വലിമൈ കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്.

Advertisment