യൂട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചക്കാരുമായി 'എതര്‍ക്കും തുനിന്തവന്‍' ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

യൂട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചക്കാരുമായി സൂര്യ നായകനാകുന്ന 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍. ജയ് ഭീമിന് ശേഷം സൂര്യയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. ട്രെയിലര്‍ പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ യൂട്യൂബിലൂടെ 8 ലക്ഷം പേരാണ് കണ്ടത്. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. മാര്‍ച്ച് 10 നു ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി തീയേറ്ററുകളില്‍ എത്തും.

Advertisment

publive-image

നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പാണ്ഡ്യരാജ് ആണ് സംവിധാനം. മാസ് ആക്ഷന്‍ പാക്കേജില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹനാണ് നായിക. ചിത്രത്തിന്‍റെ ടീസര്‍ ഉടന്‍ പുറത്തിറങ്ങും. സ്ത്രീകളുടെ സുരക്ഷ്യ്ക്ക് വേണ്ടി പോരാടുന്ന ചെറുപ്പകാരനായിട്ടാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സണ്‍പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരി, സത്യരാജ്, ശരണ്യ പൊന്‍വര്‍ണ്ണന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഡി. ഇമാന്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Advertisment