അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്ക് ഭീംല നായക് മൂന്ന് ദിവസം കൊണ്ട് 100 കോടി കളക്ഷൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

പവന്‍ കല്യാണും റാണ ദഗ്ഗുബതിയും ഒന്നിച്ച ഭീംല നായക് മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 100 ​​കോടി നേടി. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ഭീംല നായക്ക് ലഭിക്കുന്നത്. ഒന്നിലധികം തവണ മാറ്റിവച്ചതിന് ശേഷം, ഫെബ്രുവരി 25 നാണ് ഭീംല നായക് റിലീസ് ചെയ്തത്. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും എന്നതിന്റെ ഔദ്യോഗിക തെലുങ്ക് റീമേക്കാണ് ഭീംല നായക്. ഇന്ത്യയ്ക്ക് പുറമേ, യുഎസ്‌എയിലും ഭീംല നായക് മികച്ച തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തുന്നുണ്ട്. മൂന്ന് ദിവസം കൊണ്ട് ഏകദേശം 14.95 കോടി രൂപയാണ് അമേരിക്കയിലെ ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയത്.

Advertisment

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ത്രിവിക്രം ശ്രീനിവാസ് ആണ്. പവന്‍ കല്യാണ്‍, റാണ ദഗ്ഗുബതി എന്നിവരെ കൂടാതെ നിത്യ മേനോന്‍, സംയുക്ത മേനോന്‍, സമുദ്രക്കനി, റാവു രമേഷ്, മുരളി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment