മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവൻ റീലീസ് തിയതി പ്രഖ്യാപിച്ചു; ഒന്നാം ഭാഗം സെപ്റ്റംബർ 30- ന് !!!

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ മൗൾടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമായ " പൊന്നിയിൻ സെൽവ "ൻ്റെ റീലീസ് തിയതി പ്രഖ്യാപിച്ചു. മണിരത്നത്തിൻ്റെ തന്നെ മെഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായാണ് രണ്ടു ഭാഗങ്ങൾ ഉള്ള ചിത്രം നിർമ്മിച്ചിക്കുന്നത്. ആദ്യ ഭാഗമായ " പൊന്നിയിൻ സെൽവൻ-1 " 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisment

publive-image

പത്താം നൂറ്റാണ്ടിൽ , ചോഴ ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടരൻ പ്രതിസന്ധികളും , അപകടങ്ങളും , സൈന്യത്തിനും ശത്രുക്കൾക്കും, ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളും, ത്യാഗങ്ങളും,നേട്ടങ്ങളും, ചടുലതയോടെ ആവതരിപ്പിക്കുന്ന, ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്കാരമാണ് "പൊന്നിയിൻ സെൽവൻ".

publive-image

അതു കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതൽ സിനിമാ പ്രേമികൾ ആകാംഷാഭരിതരാണ്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ.

publive-image

Advertisment