ഫിലിം ഡസ്ക്
Updated On
New Update
യാത്ര എന്ന ചിത്രത്തിന് ശേഷം തെലുങ്കിൽ മമ്മൂട്ടി വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് ‘ഏജൻറ്’. അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിൽ പ്രതിനായകനാണ് മമ്മൂട്ടി. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു.
Advertisment
ഇപ്പോഴിതാ ചിത്രത്തിൻറെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് 12നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. അഖിൽ അക്കിനേനി പ്രത്യക്ഷപ്പെടുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു