മൂന്നാഴ്ചയ്ക്കുള്ളിൽ 1000 കോടി കളക്ഷനുമായി ആര്‍ ആര്‍ ആര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

1000 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ് ആര്‍ആര്‍ആര്‍. റിലീസ് ആയി മൂന്നാഴ്ചയ്ക്കുള്ളിലാണ് ചിത്രത്തിന്റെ നേട്ടം. എസ്‌എസ് രാജമൗലിയുടെ സംവിധാനത്തില്‍ കൊമരം ഭീം ആയി ജൂനിയര്‍ എന്‍ടിആറും അല്ലൂരി സീതാറാം രാജു ആയി രാം ചരണും എത്തിയപ്പോള്‍ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചത്.

Advertisment

രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. ബിഗ് ബജറ്റ് ചിത്രമാണ് ആര്‍ആര്‍ആര്‍. 450 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രത്തിന്റെ ഭാഗമായി. റിലീസ് ചെയ്തതുമുതല്‍ ചിത്രം റെക്കോര്‍ഡ് കുതിപ്പിലാണ്.

രാജമൗലിയുടെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായ ' ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ ', ആമിര്‍ ഖാന്റെ സ്‌പോര്‍ട്‌സ് ഡ്രാമയായ ' ദംഗല്‍ ' എന്നിവയ്ക്ക് ശേഷം, ആഗോള ബോക്‌സ് ഓഫീസില്‍ 1,000 കോടി രൂപ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി RRR മാറി. ശ്രേയ ശരണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisment