സിനിമാ താരങ്ങളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തിന് മുമ്പുള്ള ചടങ്ങുകൾ ഇന്ന് ഗണേശ പൂജയോടെ ആരംഭിച്ചു. മെഹന്ദി ചടങ്ങുകൾ ആരംഭിച്ചു. രൺബീറിന്റെ വാസ്തു അപ്പാർട്ട്‌മെന്റിൽ വച്ചാണ് വിവാഹം നടക്കുന്നത്. ഏപ്രിൽ 14 അല്ലെങ്കിൽ 15ന് ആയിരിക്കാം വിവാഹമെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ 14 ന് ഉച്ചയ്ക്ക് വാസ്തുവിൽ വച്ച് വിവാഹം നടക്കുമെന്ന് ഇരുവരുടെയും കുടുംബത്തോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഏപ്രിൽ 15ന് അവരുടെ വിവാഹ തീയതിയായി അടയാളപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. സംവിധായകരായ കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, സോയ അക്തർ, ഡിസൈനർ മസാബ ഗുപ്ത, വരുൺ ധവാൻ, സഹോദരൻ രോഹിത് ധവാൻ, അയാൻ മുഖർജി, അർജുൻ കപൂർ, മനീഷ് മൽഹോത്ര, ആകാൻഷ രഞ്ജൻ, അനുഷ്‌ക രഞ്ജൻ എന്നിവർക്ക് വിവാഹത്തിനുള്ള ക്ഷണം ലഭിച്ചതായാണ് റിപ്പോർട്ട്.
കരൺ ജോഹർ, അയാൻ മുഖർജി, മനീഷ് മൽഹോത്ര, അനുഷ്‌ക രഞ്ജൻ, സഹോദരി ആകാൻഷ രഞ്ജൻ എന്നിവർ വിവാഹത്തിൽ പങ്കെടുക്കും. ഈ ബോളിവുഡ് സെലിബ്രിറ്റികൾക്ക് പുറമേ, രൺബീറിന്റെയും ആലിയയുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങിന്റെ ഭാഗമാകും.