അജിത്തിന്റെ 'വലിമൈ'യുടെ റെക്കോര്‍ഡ് തകര്‍ത്ത് വിജയ് യുടെ ബീസ്റ്റ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ബോക്‌സോഫീസില്‍ അജിത്തിന്റെ 'വലിമൈ'യുടെ റെക്കോര്‍ഡ് തകര്‍ത്ത് വിജയ് യുടെ ബീസ്റ്റ്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡിലേക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലും, ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Advertisment

നിലവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച്‌ 'ബീസ്റ്റ്' തമിഴ്‌നാട്ടില്‍ മാത്രം 30 മുതല്‍ 35 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയൊട്ടാകെയുളള കണക്ക് പ്രകാരം 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷന്‍ കുതിക്കുമെന്നും പറയുന്നു. ഇത് 65 കോടിയായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 'കെജിഎഫ്: ചാപ്റ്റര്‍ 2' റിലീസാകുന്നതോടെ ബീസ്റ്റിന്റെ ബോക്‌സ് ഓഫീസ് റണ്ണില്‍ വിളളലുണ്ടായേക്കാമെന്നും കണക്കകൂട്ടലുകളുണ്ട്.

വിജയ് നായകനായ ബീസ്റ്റില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് നെല്‍സണ്‍ ആണ്. കലാനിധി മാരനാണ് ബീസ്റ്റിന്റെ നിര്‍മ്മാതാവ്. ചലച്ചിത്ര നിര്‍മ്മാതാവ് സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്‌സ്‌ലി, തുടങ്ങിയവരും ബീസ്റ്റില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisment