അവതാര്‍ ദി വേ ഓഫ് വാട്ടര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചോര്‍ന്നു. അടുത്തിടെ ലാസ് വേഗസില്‍ നടന്ന സിനിമകോണ്‍ വേദിയില്‍ വച്ച് സിനിമയുടെ പേര് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സിനിമയുടെ ചില പ്രധാനപ്പെട്ട ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇതിനു ശേഷമാണ് ട്രെയ്‌ലര്‍ ചോര്‍ന്നിരിക്കുന്നത്. ക്വാളിറ്റി കുറവുള്ള ഫൂട്ടേജ് ആണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോ ട്വിറ്ററില്‍ എത്തിയെങ്കിലും കോപ്പി റൈറ്റിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചു.
ലോക പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍ ദി വേ ഓഫ് വാട്ടര്‍. സിനിമയുടെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം ചെയ്യുന്ന ജേക്ക് ഗോത്ര തലവനാകുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്നതാണ് സൂചന.
സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, കേറ്റ് വിന്‍സ്ലെറ്റ്, വിന്‍ ഡീസല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2050ലാണ് അവതാറിന്റെ കഥ നടക്കുന്നത്. 1832 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
2500 കോടിയിലധികമായിരുന്നു അവതാറിന്റെ മുഴുവന്‍ കളക്ഷന്‍. സിനിമ ചരിത്രത്തില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച കമ്ബ്യൂട്ടര്‍ ഗ്രാഫിക്‌സ്, മോഷന്‍ പിക്‌ചേഴ്‌സ് ടെക്‌നോളജി തുടങ്ങിയവ ഉപയോഗിച്ചാണ് അവതാര്‍ നിര്‍മ്മിച്ചത്.
അവതാറിന് തുടര്‍ച്ചയുണ്ടാകുമെന്ന് 2012ല്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിരുന്നു.രണ്ടാം ഭാഗം 2020 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.