New Update
മലയാളത്തിന്‍റെ പ്രിയ താരം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്. ദുൽഖർ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആർ ബാൽക്കിയാണ്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരും ദുൽഖറിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നു. ദുൽഖറിന്‍റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.
Advertisment
ഇംഗ്ലീഷ് വിംഗ്ലീഷ്, പാ, മിഷൻ മംഗൾ, പാഡ്മാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ആർ. ബാൽകി. പാഡ്മാനിലൂടെ 2018ൽ നാഷണൽ അവാർഡ് കരസ്ഥമാക്കിയ ശേഷം ഒരു സൈക്കോളജിക്കൽ ത്രില്ലറുമായി ബാൽക്കിയും ദുൽഖറും ഒന്നിക്കുകയാണ്. സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത് ചലച്ചിത്ര ഛായാഗ്രാഹകൻ പി സി ശ്രീറാം ആണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറുപ്പ് , സല്യൂട്ട് , ഓതിരം കടകം തുടങ്ങിയവയാണ് മലയാളത്തിൽ ദുൽഖറിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ