ഇന്ത്യൻ സിനിമാ രംഗത്തെ ഏറ്റവും ശ്രദ്ധേയരായ നടിമാരിൽ ഒരാളാണ് രമ്യ കൃഷ്ണൻ. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ച താരത്തിന് ഇന്ന് 51 വയസ്.13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്. തന്റെ മൊത്തം അഭിനയ ജീവിതത്തിൽ 200 ലധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള രമ്യ 19 വയസ്സു മുതൽ പല വിധ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുണ്ട്.
തമിഴിലും ഹിന്ദിയിലും ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ച പിന്നീട് രമ്യ അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിച്ചു. തമിഴിൽ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി. ബാഹുബലിയിലെ ശിവകാമിയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
രമ്യ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ- ആടുപുലിയാട്ടം (2016), ബാഹുബലി (2015), ഒരേ കടൽ (2007), ഒന്നാമൻ (2002), കാക്കക്കുയിൽ (2001), മഹാത്മ (1996), നേരം പുലരുമ്പോൾ (1996), അഹം (1992), മാന്യന്മാർ (1992), ആര്യൻ (1988), ഓർക്കാപ്പുറത്ത് (1988), അനുരാഗി (1988)
തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച രമ്യക്ക് തെലുങ്കു ഭാഷയും നല്ല വശമാണ്. ചെറുപ്പകാലത്ത് ഭരതനാട്യം നർത്തന കലയിലും, കുച്ചിപ്പുടി നൃത്ത കലയിലും അഭ്യാസം നേടിയിട്ടുണ്ട്.2003 ൽ തെലുങ്കു നടനായ കൃഷ്ണ വംശിയെ രമ്യ കൃഷ്ണൻ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്. വിവാഹത്തിനു ശേഷം ഇവർ ഹൈദരബാദിലാണ് സ്ഥിരതാമസം.