സലാം വെങ്കി; നടി രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി കാജോൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മുംബൈ: നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നായികയായി കാജോൾ. സലാം വെങ്കി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചുവെന്ന് കജോൾ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. സുജാത എന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ദ ലാസ്റ്റ് ഹുറ എന്നാണ് ചിത്രത്തിന് നേരത്തെ പേരിട്ടിരുന്നത്.

Advertisment

ജീവിത പ്രതിസന്ധികളോട് പോരാടുന്ന അമ്മയുടെ കഥയാണ് സലാം വെങ്കി. യഥാർത്ഥ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു സിനിമയുമായി രേവതി എത്തിയിരിക്കുന്നത്. ഒരാൾക്ക് നേരിടാൻ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമാണ് കാജോളിന്റേത്. സമീർ അറോറയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ബിലീവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 2002ൽ പുറത്തിറങ്ങിയ ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള രേവതി, രണ്ടു ഫീച്ചർ സിനിമകളും ആന്തോളജിക്കായി രണ്ടു ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Advertisment