വെസ്റ്റ്‌ ബാങ്കിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ; 9 പലസ്തീൻകാരെ വധിച്ചു; അക്രമികളുടെ ക്യാമ്പാണ്‌ ആക്രമിച്ചതെന്ന് ഇസ്രായേൽ വിശദീകരണം 

author-image
Gaana
New Update

publive-image

Advertisment

റാമള്ള: വെസ്റ്റ്‌ ബാങ്കിൽ ഇസ്രായേൽ നടത്തിയ വ്യോമക്രമണത്തിൽ ഒമ്പത്‌ പലസ്തീൻകാർ കൊല്ലപ്പെട്ടു. ജെനിനിലേക്ക്‌ പുലർച്ചെയായിരുന്നു വ്യോമാക്രമണം.

നിരവധിയാളുകൾക്ക്‌ പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാൻ സുരക്ഷിതപാത ഒരുക്കണമെന്ന പലസ്തീനിയൻ റെഡ്‌ ക്രെസന്റിന്റെ ആവശ്യം ഇസ്രയേൽ സൈന്യം പരിഗണിച്ചില്ല.

വെസ്റ്റ്‌ ബാങ്കിൽ വൻതോതിൽ സൈന്യത്തെ വിന്യസിച്ച ഇസ്രയേൽ, ഡ്രോണുകൾ ഉപയോഗിച്ചാണ്‌ ജെനിനിലെ അഭയാർഥിക്യാമ്പിൽ ആക്രമണം നടത്തിയത്‌. അക്രമികളുടെ ക്യാമ്പാണ്‌ ആക്രമിച്ചത്‌ എന്നാണ്‌ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റിന്റെ അവകാശവാദം.

വൈദ്യുതി വിച്ഛേദിച്ചും ബുൾഡോസറുകൾ ഉപയോഗിച്ച്‌ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയുമാണ്‌ ഇസ്രയേൽ സൈന്യം അഭയാർഥി കൂടാരങ്ങളിലേക്ക് കടന്നത്.2000 സൈനികരെ ആക്രമണത്തിനായി നിയോഗിച്ചു. പലസ്തീനും അയൽരാജ്യമായ ജോർദാനും ആക്രമണത്തെ അപലപിച്ചു.

ഇസ്രയേൽ നീക്കം ഭീതിയുളവാക്കുന്നതാണെന്ന്‌ പലസ്തീനിലെ യുഎൻ കോഓർഡിനേറ്റർ ലിൻ ഹേസ്റ്റിങ്‌സ്‌ പറഞ്ഞു. ഈ വർഷംമാത്രം വെസ്റ്റ്‌ ബാങ്കിൽ 130 പലസ്തീൻകാരെയാണ്‌ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്.

 

 

 

Advertisment