New Update
Advertisment
വാഷിങ്‌ടൺ: വർഷങ്ങളായി അമേരിക്ക കൈവശംവച്ച രാസായുധങ്ങൾ നശിപ്പിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. 1993-ൽ അംഗീകരിച്ച് 1997-ൽ പ്രാബല്യത്തിൽ വന്ന 193 രാജ്യം ഉൾപ്പെടുന്ന അന്താരാഷ്‌ട്ര രാസായുധ നശീകരണ ഉടമ്പടി പ്രകാരമാണ് നടപടിയെന്ന് ബൈഡൻ പറഞ്ഞു.
ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങളിൽ അമേരിക്ക മാത്രമായിരുന്നു രാസായുധങ്ങൾ നശിപ്പിക്കാൻ ബാക്കിയുണ്ടായിരുന്നത്.
പീരങ്കികളിലും റോക്കറ്റുകളിലും ഉപയോഗിക്കാനാകുന്ന മസ്റ്റാർഡ് ഏജന്റ്, വിഎക്സ് ആൻഡ് സരിൻ നെർവ് ഏജന്റ്, ബ്ലിസ്റ്റർ ഏജന്റ് തുടങ്ങിയ മാരക രാസായുധങ്ങളുടെ വന്‍ ശേഖരം നശിപ്പിച്ചെന്നാണ് പ്രഖ്യാപനം. ഒന്നാം ലോകയുദ്ധത്തില്‍ ഇവ ഉപയോഗിച്ചത് മാരകദൂഷ്യഫലങ്ങള്‍ ഉണ്ടാക്കിയിരുന്നു.