ഡാളസില്‍ കോവിഡ് മൂലം മരിച്ച നഴ്‌സിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സന്ദേശപ്രവാഹം

New Update

publive-image

ഡാളസ്: ഡാളസിലെ കുട്ടികളുടെ ആശുപത്രിയിലെ മുന്‍ നഴ്‌സ് മാന്‍ഡി ബ്രൗണ്‍ (30) കോവിഡിനെ തുടര്‍ന്ന് ഓഗസ്റ്റ് 12-നു വ്യാഴാഴ്ച മരിച്ചു. നഴ്‌സിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകരുടേയും, സ്‌നേഹിതരുടേയും സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രവഹിക്കുന്നു.

Advertisment

രണ്ടു കുട്ടികളുടെ മാതാവായ മാന്‍ഡി 2014 മുതല്‍ 2017 വരെ രോഗികളെ കൊണ്ടുപോയിരുന്ന കെയര്‍ ഫ്‌ളൈറ്റില്‍ പാരാമെഡിക്കായും, തുടര്‍ന്നു പാരാ മെഡിക്കല്‍സിന്റേയും, ഇഎംടികളുടേയും പരിശീലകയുമായിരുന്നു.

2020 വരെ ഡാളസ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നഴ്‌സായിരുന്നു. പിന്നീട് ഈസ്റ്റ് ടെക്‌സസിലേക്ക് പുതിയ ജോലിയുമായി ബന്ധപ്പെട്ട് പോവുകയായിരുന്നു. രോഗികളേയും സഹപ്രവര്‍ത്തകരേയും ഒരുപോലെ സ്‌നേഹിച്ചിരുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാന്‍ഡിയെന്ന് കെയര്‍ ഫ്‌ളൈറ്റ് സിഇഒ ജിം സ്പാര്‍ട്‌സ് പറഞ്ഞു. മാന്‍ഡിയുടെ അകാലത്തിലുള്ള വേര്‍പാട് കുടുംബാംഗങ്ങളേയും സഹപ്രവര്‍ത്തകരേയും ഒരുപോലെ ദുഖത്തിലാഴ്ത്തി.
Advertisment