ഡാളസ് കൗണ്ടിയിലെ എല്ലാ പബ്ലിക്ക് സ്‌ക്കൂളുകളിലും മാസ്‌ക് നിര്‍ബന്ധമാക്കി ജഡ്ജിയുടെ ഉത്തരവ്

New Update

publive-image

ഡാളസ് : ഡാളസ്സില്‍ കോവിഡ് വ്യാപിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ ഡാളസ് കൗണ്ടിയിലെ എല്ലാ പബ്ലിക്ക് സ്‌ക്കൂളുകളിലും, പൊതുസ്ഥാപനങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കികൊണ്ട് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് ആഗസ്റ്റ് 11 ബുധനാഴ്ച അടിയന്തിര ഉത്തരവിറക്കി.

Advertisment

മാസ്‌ക്ക് മാന്‍ഡേറ്റ് പൂര്‍ണ്ണമായും ഒഴിവാക്കികൊണ്ട് ടെക്‌സസ് ഗവര്‍ണ്ണര്‍ പുറത്തിറക്കിയ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ഡാളസ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കൗണ്ടി ജഡ്ജിയും, വിദ്യാര്‍ത്ഥികളുടെ ചില രക്ഷാകര്‍ത്താക്കളും ചേര്‍ന്നാണ് ഗവര്‍ണ്ണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡാളസ് കൗണ്ടിയും, ബെക്ലര്‍ കൗണ്ടിയുമാണ് കോടതിയില്‍ മാസ്‌ക് മാന്‍ഡേറ്റ് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. ഡാളസ് ജഡ്ജി ടോണിയ പാര്‍ക്കര്‍ ഇവരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. സാന്‍ അന്റോണിയായിലും ജഡ്ജി അന്റോണിയൊ ആര്‍ട്ടിയേഗ ഗവര്‍ണ്ണറുടെ ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ നല്‍കിയിട്ടുണ്ട്.

സാന്‍അന്റോണിയായിലും പബ്ലിക്ക് സ്‌ക്കൂളുകളില്‍ മാസ്‌ക്ക് മാന്‍ഡേറ്റ് ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി സാന്‍അന്റോണിയൊ മെട്രോപോലിറ്റന്‍ ഹെല്‍ത്ത് ഡിസ്ട്രിക്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജുന്‍ഡൊവ് അറിയിച്ചു.

മാസ്‌ക്കിന് ആരേയും നിര്‍ബന്ധിക്കരുതെന്ന് ഗവര്‍ണ്ണര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും, സ്വയം മാസ്‌ക്ക് ധരിക്കുന്നതിന് യാതൊരു തടസ്സവും ഇല്ലായെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Advertisment