രാജ്യത്തെ ഏറ്റവും വലിയ അദ്ധ്യാപക സംഘടന വാക്‌സിനേഷനെ പിന്തുണച്ച് രംഗത്ത്

New Update

publive-image

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ ഏറ്റവും കൂടുതല്‍ അദ്ധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന നാഷ്ണല്‍ എഡുക്കേഷന്‍ അസ്സോസിയേഷന്‍ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും കോവിഡ് പ്രതിരോധിക്കുന്നതിന് ബൈഡന്‍ പ്രഖ്യാപിച്ച നയങ്ങള്‍ക്ക് പിന്തുണ നല്‍കി രംഗത്ത്.

Advertisment
ഇതു സംബന്ധിച്ചു എന്‍.ഇ.എ.പ്രഖ്യാപനം ആഗസ്റ്റ് 12 വ്യാഴാഴ്ചയാണ് പുറത്തു വിട്ടത്.
അദ്ധ്യാപകരും, കുട്ടികളും വാക്‌സിനേഷന്‍ സ്വീകരിക്കുന്നതാണ് അഭികാമ്യം. മാത്രമല്ല കോവിഡ് കുട്ടികളെ പോലും ബാധിക്കുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കെ മാസ്‌ക്ക് ധരിക്കുന്നതു കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണെന്നും അദ്ധ്യാപകര്‍ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ്  നടത്തി നെഗറ്റീവാണെന്ന് കണ്ടെത്തുന്നതും ആവശ്യമാണെന്ന് എ.ഇ.എ. പ്രസിഡന്റ് ബെക്കി പ്രിംഗിള്‍ പറഞ്ഞു.
സംഘടനയില്‍ അംഗങ്ങളായിട്ടുള്ള മൂന്ന് മില്യണ്‍ അദ്ധ്യാപകരും അവര്‍ പഠിപ്പിക്കുന്ന കുട്ടികളും വിദ്യാലയങ്ങളില്‍ എത്തുന്നതു വാക്‌സിനേഷന്‍ സ്വീകരിച്ചും, മാസ്‌ക് ധരിച്ചും ആയിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ അദ്ധ്യാപക യൂണിയനായ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ് (എ.എഫ്.ടി.) വാക്‌സിനേഷന്‍ സ്വീകരിക്കുന്നതാണ് നല്ലതെങ്കിലും, മെഡിക്കല്‍, റിലിജയന്‍ സാഹചര്യങ്ങളില്‍ വാക്‌സിന്‍ നിഷേധിക്കുന്നവരെ പ്രതിനിധീകരിക്കുന്ന എ.എഫ്.ടി.യുടെ പ്രസിഡന്റ് റാന്‍സി വില്‍ഗാര്‍ട്ടന്‍ കൃത്യമായ കോവിഡ് പരിശോധന നടത്തുന്നതിനെ അനുകൂലിച്ചിട്ടുണ്ട്.
Advertisment