അയർലണ്ടിൽ പിതൃവേദി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽവന്നു

New Update

publive-image

ഡബ്ലിൻ : ദൈവസ്നേഹത്തിലും സഹോദരസ്‌നേഹത്തിലും അധിഷ്ഠിതമായ ധാർമ്മിക ജീവിതത്തിലൂടെ, ആത്മീയ വ്യക്തിത്വമുള്ള കുടുംബജീവിതമാണ് പിതൃവേദിയുടെ ലക്ഷ്യമെന്ന് അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു.

Advertisment

അയർലണ്ട് സീറോ മലബാർ സഭയിലെ പിതൃവേദിയുടെ പാരിഷ്, റീജിയണൽ ഭാരവാഹികളുടെ സൂം മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. അയർലണ്ടിലെ പിതൃവേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാൻ എല്ലാ കുർബാന സെൻ്ററുകളിലും യൂണിറ്റുകൾ ആരംഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. അയർലണ്ട് സീറോ മലബാർ ഫാമിലി അപ്പസ്തൊലേറ്റ് സെക്രട്ടറി അൽഫോൻസ ബിനു ആമുഖപ്രസംഗം നടത്തി.

യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്‌ : തോംസൺ തോമസ്
വൈസ് പ്രസിഡണ്ട്‌ : രാജു കുന്നക്കാട്ട്. സെക്രട്ടറി : ഫ്രാൻസീസ് ജോസഫ്
ജോയിന്റ് സെക്രട്ടറി : റോജി സെബാസ്റ്റ്യൻ. ട്രഷ്രറർ : ബിനു തോമസ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം : ജിയോ ജോസ്. റിപ്പബ്ലിക് ഓഫ് അയർലൻഡും വടക്കൻ അയർലണ്ടും ആണ് നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തന പരിധിയിൽ ഉള്ളത്.

Advertisment