/sathyam/media/post_attachments/XF7T55TiErWNwtptutzu.jpg)
അഫ്ഗാൻ വിഷയത്തിൽ പ്രതികരണവുമായി നടന്മാരായ പൃഥ്വിരാജും ടൊവീനോ തോമസും. അഫ്ഗാന്‍ ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചലച്ചിത്ര നിര്‍മ്മാതാവും സംവിധായികയുമായ സഹ്‌റാ കരിമി എഴുതിയ കത്ത് പങ്കുവെച്ചുകൊണ്ടാണ് ഇരുവരുടെയും പ്രതികരണം.
താലിബാന്‍ തന്റെ രാജ്യത്തെ ഏറ്റെടുത്താല്‍ അവര്‍ കലയെ പൂര്‍ണ്ണമായും നിരോധിക്കും. തങ്ങളുടെ കലാകാരന്‍മാരെയും സാധരണ ജനങ്ങളെയും അവര്‍ കൊന്നൊടുക്കകയാണ്.ഇത് തുടര്‍ന്നാല്‍ സിനിമയ്ക്ക് വേണ്ടി താന്‍ ഇത്രകാലം കഠിനാധ്വാനം ചെയ്തതെല്ലാം ഉടന്‍ തന്നെ വീഴാന്‍ സാധ്യതയുണ്ട്. കൂടാതെ താനും മറ്റ് സിനിമ പ്രവര്‍ത്തകരും ആയിരിക്കും താലിബാന്റെ ഹിറ്റ് ലിസ്റ്റിലെ അടുത്ത ഇരകള്‍.
https://www.facebook.com/ActorTovinoThomas/posts/381778509976259
കലയോടൊപ്പം തന്നെ സ്ത്രീകളുടെ അവകാശങ്ങളെയും അവര്‍ വലിച്ചെറിയും. അതിനാല്‍ ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാന്‍ ദയവായി സഹായിക്കണം. താന്‍ പറഞ്ഞ വസ്തുതകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലും മാധ്യങ്ങളുമായി പങ്കുവെക്കണമെന്നാണ് സഹ്‌റ കത്തില്‍ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us