ഹൂസ്റ്റണില്‍ 100 ഡോളര്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചതോടെ വാക്‌സിനേറ്റ് ചെയ്തവരുടെ എണ്ണത്തില്‍ 70.8% വര്‍ധന

New Update

publive-image

ഹാരിസ് കൗണ്ടി(ഹൂസ്റ്റന്‍): കോവിഡ് വാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ഇന്‍സെന്റീവായി 100 ഡോളര്‍ പ്രഖ്യാപിച്ചതോടെ പ്രതിദിനം വാക്‌സിനേറ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ 70.8 ശതമാനം വര്‍ധനവുണ്ടായതായി ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ ആഗസ്‌ററ് 26 വ്യാഴാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

ചൊവ്വാഴ്ചയായിരുന്നു ജഡ്ജി 100 ഡോളറിന്റെ ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്തില്‍ നിന്നും വാക്‌സിനേറ്റ് ചെയ്യുന്നവര്‍ക്കാണ് തുക ലഭിക്കുകയെന്നും ഇതിന്റെ വിശദവിവരങ്ങള്‍ ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

ചൊവ്വാഴ്ചയ്ക്കു ശേഷം ഒറ്റ ദിവസം ഹാരിസ് കൗണ്ടിയിലെ 3400 പേരാണ് വാക്‌സീനേഷന്‍ (ഫസ്റ്റ് ഡോസ്) സ്വീകരിച്ചത്. ഹാരിസ് കൗണ്ടിയിലെ അര്‍ഹരായ 70ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ പബ്ലിക് ഹെല്‍ത്ത് സര്‍വീസില്‍ നിന്നും മാത്രം വാക്‌സീനേഷന്‍ സ്വീകരിച്ചവര്‍ക്കാണ് 100 ഡോളറിന്റെ ഇന്‍സെന്റീവ് ലഭിക്കുകയുള്ളൂ എന്നു വ്യക്തമാക്കിയിട്ടും ഇത്രയും പേര്‍ വാക്‌സീനേഷന് തയാറായി മുന്നോട്ടു വന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും വിധം ഹാരിസ് കൗണ്ടിയിലെ ഏതു വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ നിന്നും വാക്‌സീനേഷന്‍ സ്വീകരിച്ചാലും 100 ഡോളര്‍ ലഭിക്കുമെന്ന് ജഡ്ജി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.readyharris.org

Advertisment