തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ബൈഡന്‍

New Update

publive-image

വാഷിംഗ്ടണ്‍ ഡി.സി.: അഫ്ഗാനിസ്ഥാനില്‍ ഇന്നലെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ യു.എസ്. സൈനികര്‍ മരിക്കുന്നതിനിടയായ സംഭവത്തില്‍ ഉത്തരവാദിയായവര്‍ക്ക് ഞങ്ങള്‍ മാപ്പു നല്‍കില്ലെന്നും, തിരിച്ചടിക്കുമെന്നും പ്രതിജ്ഞയെടുത്ത് ബൈഡന്‍.

Advertisment

ബൈഡന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം യു.എസ്. മിലിട്ടറി ഐ എസ് ഐ എസ് -കെ ക്കുനേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഐ എസ് ഐ എസ് -കെ ആസൂത്രിതര്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍ നംഗഹര്‍ പ്രൊവിന്‍സില്‍ നടത്തിയ ആക്രമണത്തിലാണ് ഐ എസ് ഐ എസ് -കെ പ്ലാനര്‍ കൊല്ലപ്പെട്ടതെന്ന് യു.എസ്. നേവി ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍, സെന്‍ട്രല്‍ കമാന്റ് സ്‌പോക്ക്‌സ്മാന്‍ വെള്ളിയാഴ്ച വൈകീട്ട് വെളിപ്പെടുത്തി. പ്രഥമ റിപ്പോര്‍ട്ടനുസരിച്ച് സിവിലിയന്‍മാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ബില്‍ പറഞ്ഞു. വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഇയാള്‍ക്കെതിരെ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

ഐ എസ് ഐ എസ് -കെ പ്രധാനമായും അക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് അഫ്ഗാന്‍ പ്രൊവിന്‍സുകളായ നംഗാര്‍ഹര്‍, കുനാര്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ്.

അതേ സമയം എയര്‍പോര്‍ട്ട് ഗേറ്റുകളില്‍ യാത്രക്കായി കാത്തുനില്‍ക്കുന്ന യു.എസ്. പൗരന്മാരോട് ഉടന്‍ സ്ഥലം വിടണമെന്ന് കാബൂളിലെ യു.എസ്. എംബസി ആവശ്യപ്പെട്ടു. പുതിയ ആക്രമണത്തിനുള്ള സാധ്യതയുള്ളതിനാലാണ് ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 14 മുതല്‍ 5000ത്തിലധികം യു.എസ്. പൗരന്മാരെ ഒഴിപ്പിച്ചതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തി.

Advertisment