ജർമ്മൻ അംബാസഡറായി രണ്ടാഴ്‌ച്ച മുൻപ് ചൈനയിൽ സ്ഥാനമേറ്റ ജാൻ ഹെക്കർ അന്തരിച്ചു; മരണകാരണം കണ്ടെത്തിയിട്ടില്ല

New Update

publive-image

ബെയ്ജിംഗ്: ജർമ്മൻ അംബാസഡറായി രണ്ടാഴ്‌ച്ച മുൻപ് ചൈനയിൽ സ്ഥാനമേറ്റ ജാൻ ഹെക്കർ അന്തരിച്ചു. മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. 54 കാരനായ ഹെക്കർ ജർമ്മൻ ചാൻസലർ ആംഗല മെർക്കലിന്റെ മുൻ ഉപദേഷ്ടാവായിരുന്നു.

Advertisment

ജർമ്മൻ വിദേശകാര്യ മന്ത്രാലയമാണ് വാർത്ത പുറത്ത് വിട്ടത്. ഓഗസ്റ്റ് ഒന്നിനാണ് ചൈനയിൽ അദ്ദേഹം എത്തിയത്. ഹെക്കർ ആഗസ്ത് 24 ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിൽ തന്റെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിരുന്നതായി ബെയ്ജിംഗിലെ ജർമ്മൻ എംബസി അറിയിച്ചു.

ദീർഘകാല ഉപദേശകന്റെ മരണത്തിൽ ആംഗല മെർക്കൽ അനുശോചനമറിയിച്ചു. ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിനും ഹെക്കറിന് അനുശോചനം അറിയിച്ചു. സ്ഥാനമേറ്റെടുത്തതുമുതൽ ചൈന-ജർമ്മനി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്നയാളാണ് ഹെക്കറെന്നായിരുന്നു വാങ് വെൻബിന്റെ പ്രതികരണം.

ഹെക്കറുടെ കുടുംബത്തിനും എംബസിക്കും ചൈന സഹായം നൽകുമെന്നും വാങ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ജർമ്മൻ ആർട്ടിസ്റ്റ് ജോസഫ് ബ്യൂയിസിനെക്കുറിച്ചുള്ള പരിപാടിയിലും ഹെക്കർ പങ്കെടുത്തിരുന്നു.

NEWS
Advertisment