/sathyam/media/post_attachments/ssHhbNI1Ky0szHImdOyF.png)
ഡാളസ്: പ്രവാസി മലയാളീ ഫെഡറേഷൻ (പിഎംഎഫ്) അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർദ്ധനരായ വിദ്യാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് രൂപീകരിച്ച "വിദ്യാഭ്യാസ സഹായ പദ്ധതി"യുടെ സംസ്ഥാനതല ഉത്‌ഘാടനം കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു
തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെട്ട ചടങ്ങിൽ പി.എം.എഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ, കേരള സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു, സംസ്ഥാന കോർഡിനേറ്റർ ബിജു കെ. തോമസ്, സംസ്ഥാന സെക്രട്ടറി ജഷിൻ, , ജോയിന്റ് സെക്രട്ടറി സൺ റഹീം, ഉദയകുമാർ,പി.ജയൻ, നജീബ്, ഹുസൈൻ എന്നിവർ പങ്കെടുത്തു .
പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ആഗസ്റ്റ് 14 ശനിയാഴ്ച സൂം ഫ്ലാറ്റ്‌ഫോം വഴി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്പന്ദന രാഗം എന്ന സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഫണ്ടിലൂടെയാണ് കേരള സംസ്ഥാന ഗവണ്മെന്റിന്റെ വിദ്യാ കിരൺ പദ്ധതിയുടെ ഭാഗമായി ഫോൺ ചലഞ്ചിന് തുടക്കം കുറിച്ചതെന്നു പി.എം .എഫ് നോർത്ത് അമേരിക്ക കോർഡിനേറ്റർ ഷാജീ എസ്.രാമപുരം പറഞ്ഞു. വിവിധ ജില്ലകളിലെ നിർധന വിദ്യാർത്ഥികൾക്കായി നടത്തുന്ന മൊബൈൽ ഫോൺ വിതരണത്തിന്റെ ഉത്‌ഘാടനം വരുംദിവസങ്ങളിൽ അതാത് ജില്ലകളെ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാന മന്ത്രിമാർ തന്നെ നിർവഹിക്കുമെന്നും രാമപുരം അറിയിച്ചു.
പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം (ഡാളസ്), സെക്രട്ടറി ലാജീ തോമസ് (ന്യൂയോർക്ക്), ട്രഷറാർ ജീ മുണ്ടക്കൽ (കണക്ടികട്ട്), തോമസ് രജൻ, ടെക്‌സാസ്, (വൈസ്.പ്രസിഡന്റ്), സരോജ വർഗീസ്, ഫ്ലോറിഡ (വൈസ് പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്റ്. സെക്രട്ടറി), റിനു രാജൻ, സിയാറ്റിൽ (ജോയിന്റ് ട്രഷറാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റിയാണ് അമേരിക്ക റീജിയണൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
പി.എം എഫ് നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ മഹത്തായ ഉദ്യമത്തെ ഇനിയും സഹായിക്കാൻ താല്പര്യമുള്ളവർ ഒരു ഫോണിന്റെ വില ഇന്ത്യൻ രൂപയോ/ അമേരിക്കൻ ഡോളറോ ആയി പി എം എഫ്, പി ഒ ബോക്സ് 568532 , ഡാളസ്, പിൻ 75356 എന്ന വിലാസത്തിൽ നൽകി കേരളത്തിലുള്ള നിർധനരായ വിദ്യാർത്ഥികളെ സഹായിക്കണമെന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us