Advertisment

വാട്‌സാപ്പിന് പിന്നാലെ പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വാഷിംഗ്ടൺ: വാട്‌സാപ്പിന് പിന്നാലെ പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. എട്ട് പുതിയ ഫീച്ചറുകളാണ് കമ്പനി ഉപയോക്താക്കൾക്കായി നൽകാനൊരുങ്ങുന്നത്. ലോകത്തിൽ യുവജനങ്ങൾക്കിടയിൽ ഏറെ പ്രചാരമുള്ള സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാം യുവാക്കളെ ലക്ഷ്യം വച്ചാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

അപ്‌ഡേഷൻ വരുന്നതോടെ ഉപയോക്താക്കൾക്ക് ഇനി മുതൽ സ്‌റ്റോറികൾ ലൈക്ക് ചെയ്യാം. നിലവിൽ സ്‌റ്റോറികൾക്ക് റിയാക്ഷനുകൾ നൽകാൻ സാധിക്കുമെങ്കിലും ലൈക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഉണ്ടായിരുന്നുല്ല.

എന്നാൽ പുതിയ അപ്‌ഡേഷൻ വരുന്നതോടെ ഇത് സാധ്യമാകും. കൂടാതെ ഇനി ഫീഡ് പോസ്റ്റുകൾക്കൊപ്പം സംഗീതം ചേർക്കാൻ സാധിക്കും. നിലവിൽ സ്‌റ്റോറികൾക്കൊപ്പം സംഗീതം ചേർക്കാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാമിലുണ്ട്. എന്നാൽ പുതിയ അപ്‌ഡേഷൻ വരുന്നതോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾക്ക് സംഗീതം നൽകി കൂടുതൽ ആകർഷകമാക്കാൻ കഴിയും.

ഇൻസ്റ്റഗ്രാം പുതുതായി കൊണ്ട് വരുന്നതിൽ ഏറ്റവും ആകർഷകമായ ഫീച്ചറാണ് ഇൻസ്റ്റഗ്രാം ഫാൻ ക്ലബ്. ടിറ്റ്വറിലെ സൂപ്പർ ഫോളോവേഴ്‌സിന് സമാനമായിട്ടാണ് ഇൻസ്റ്റഗ്രാമിൽ ഫാൻ ക്ലബ് വരുന്നത് ഇതിലൂടെ കണ്ടന്റ് ക്രിയേറ്ററുമാർക്ക് അവരുടെ പേരിൽ സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിൽ ഫാൻ ക്ലബുകൾ ഉണ്ടാക്കാം.

ക്ലബ് സബസ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രമായി പോസ്റ്റുകൾ ഷെയർ ചെയ്യാം. ഇതിലൂടെ നിശ്ചിത വരുമാനം നേടാൻ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് കഴിയും. ഇൻസ്റ്റഗ്രാം പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചതോടെ ഏറെ ആവേശത്തോടെയാണ് ഉപയോക്താക്കൾ ഇതിനെ നോക്കിക്കാണുന്നത്.

tech news
Advertisment