അമ്മയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ച് മകന്‍; അമ്മ ജീവിച്ചിരുപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 43 ലക്ഷത്തിലധികം പെന്‍ഷന്‍ രൂപയാണ് 66 കാരനായ മകന്‍ കൈക്കലാക്കിയത്

New Update

publive-image

അമ്മയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ച് മകന്‍. പെന്‍ഷന്‍ വാങ്ങാനാണ് അമ്മയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ചത്. അമ്മ ജീവിച്ചിരുപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മകന്‍ ഒരു വര്‍ഷത്തോളം പെന്‍ഷന്‍ വാങ്ങി.

Advertisment

ഓസ്ട്രിയയിലാണ് സംഭവം. 43 ലക്ഷത്തില്‍പരം രൂപയാണ് 66 കാരനായ മകന്‍ കൈക്കലാക്കിയത്. സോഷ്യല്‍ വെല്‍ഫെയര്‍ പദ്ധതി പ്രകാരം അമ്മയ്ക്ക് ലഭിച്ച തുകയാണിത്. അമ്മയുടെ മൃതദേഹം ബാന്‍ഡേജ് കൊണ്ട് കെട്ടി നിലവറയില്‍ ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു.

അമ്മയുടെ മരണവിവരം രഹസ്യമാക്കി വെച്ചു. അമ്മക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം തുടര്‍ന്നും നേടാനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് ഇയാള്‍ ഓസ്ട്രിയന്‍ അധികൃതരോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 89 കാരിയായ അമ്മയുടെ മൃതദേഹം ഓസ്ട്രിയയുടെ ടൈറോള്‍ പ്രദേശത്തെ ഇന്നസ്ബ്രകിനടുത്തുള്ള ഒരു വീട്ടില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്വാഭാവിക മരണം സംഭവിച്ചതായാണ് കരുതുന്നത്.
ആനുകൂല്യം നേരിട്ട് അമ്മയെ ഏല്‍പ്പിക്കാന്‍ പുതുതായി വന്ന പോസ്റ്റ്മാന്‍ അവരെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഇയാള്‍ ആവശ്യം നിരസിക്കുകയായിരുന്നു. പോസ്റ്റ്മാന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

NEWS
Advertisment