Advertisment

വംശനാശ ഭീഷണി നേരിടുന്ന 63 ആഫ്രിക്കൻ പെൻഗ്വിനുകളെ തേനീച്ചക്കൂട്ടം കുത്തിക്കൊന്നു

New Update

publive-image

Advertisment

കേപ് ടൗൺ: 63 ആഫ്രിക്കൻ പെൻഗ്വിനുകളെ തേനീച്ചക്കൂട്ടം കുത്തിക്കൊന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിന് സമീപമുള്ള ബീച്ചിലാണ് സംഭവം. ‘സതേൺ ആഫ്രിക്കൻ ഫൗണ്ടേഷൻ ഫോർ ദ കർസർവേഷൻ ഓഫ് കോസ്റ്റൽ ബേഡ്‌സ്’ എന്ന സംഘടനയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

പെൻഗ്വിനുകൾക്ക് തേനീച്ചകളുടെ കുത്തേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കണ്ടെത്തിയത്. കണ്ണിന് ചുറ്റുമാണ് തേനീച്ചകൾ കുത്തിയതെന്ന് സംഘടനയിലെ അംഗം ഡേവിഡ് റോബർട്ട്‌സ് അറിയിച്ചു. തികച്ചും അപൂർവ്വമായ സംഭവമാണിത്. വംശനാശ ഭീഷണി നേരിടുന്ന പെൻഗ്വിനുകളാണ് ചത്തത്.

കേപ് ടൗണിന് സമീപത്തെ സൈമൺസ് ടൗൺ എന്ന ചെറിയ നഗരത്തിലാണ് പെൻഗ്വിനുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കണ്ണിന് ചുറ്റും പാടുകളും ഉണ്ടായിരുന്നു. തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് തേനീച്ചകളുടെ കുത്തേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് ചത്ത തേനീച്ചകളേയും കണ്ടെത്തിയിരുന്നു.

NEWS
Advertisment