വാഹന പരിശോധനയില്‍ ലഭിച്ച വിവരമനുസരിച്ചു പിടിച്ചെടുത്തതു 2 കിലോ കഞ്ചാവും, റിവോള്‍വറും, 44,000 ഡോളറും

New Update

publive-image

ടെക്‌സസ്: പോര്‍ട്ട് ആര്‍തറില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ പിടികൂടിയ െ്രെഡവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു രണ്ടു വീടുകളില്‍ നടത്തിയ പരിശോധനയില്‍ 2 കിലോ കഞ്ചാവും, 44000 ഡോളറും, സ്വര്‍ണ്ണം പൂശിയ റിവോള്‍വറും പിടിച്ചെടുത്തതായി സെപ്റ്റംബര്‍ 17 വെള്ളിയാഴ്ച പുറത്തിറക്കിയ പോര്‍ട്ട് ആര്‍തര്‍ പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

വാഹന പരിശോധനക്കിടയില്‍ ചോദ്യം ചെയ്തപ്പോള്‍ഡ്രൈവർക്ക് ശരിയായ ഉത്തരങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞില്ലെന്നു, തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോള്‍ ഒരു കിലോ വെളുത്ത പൊടി കണ്ടെത്തിയെന്നും, പിന്നീടത് കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

തുടര്‍ന്ന് പോര്‍ട്ട് ആതറിലുള്ള വീട്ടില്‍ പരിശോധന നടത്തിയാണ് കൂടുതല്‍ സാധനങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ 29 വയസ്സുള്ള ഹംസര്‍ട്ടൊയെ (ബ്രിഡ്ജ്‌സിറ്റി) പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കടത്തിയതിന് കേസ്സെടുത്തു ജെഫര്‍സണ്‍ കൗണ്ടി കറക്ഷണല്‍ ഫെസിലിറ്റിയിലേക്ക് മാറ്റി.

Advertisment