Advertisment

സ്തനാർബുദ ചികിത്സയിൽ നാഴികകല്ലായി മാറിയേക്കാവുന്ന പുതിയ മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ വംശജനടങ്ങുന്ന ഗവേഷകസംഘം

New Update

publive-image

Advertisment

വാഷിംഗ്ടൺ: സ്തനാർബുദ ചികിത്സയിൽ നാഴികകല്ലായി മാറിയേക്കാവുന്ന പുതിയ കണ്ടുപിടുത്തവുമായി ഗവേഷകർ.ഇന്ത്യൻ വംശജനായ പ്രൊഫസർ ഗണേഷ് രാജ് അടങ്ങുന്ന ഗവേഷകസംഘമാണ് സ്തനാർബുദത്തോട് പൊരുതികൊണ്ടിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നത്.

ടെക്‌സസ് യൂണിവേഴ്‌സിസിറ്റി സൗത്ത് വെസ്‌റ്റേൺ സിമ്മൺസ് കാൻസർ സെന്ററിലെ പ്രൊഫസറാണ് ഗണേഷ് രാജ്. അർബുദത്തെ ചികിത്സിക്കാൻ സഹായിക്കുന്ന തന്മാത്രയെയാണ് ഗവേഷകർ തിരിച്ചറിഞ്ഞത്. ERX-11 എന്ന് പേരിട്ടിരിക്കുന്ന പുതിയ തന്മാത്ര പ്രോട്ടീൻ ബിൽഡിങ്ങ് ബ്ലോക്കിനെ അനുകരിക്കുന്നതിലൂടെ അർബുദചികിത്സ കൂടുതൽ ഫലപ്രദമാകാൻ സഹായിക്കുന്നു.

കാൻസർ കോശങ്ങൾ പെരുകുന്നതിന് സഹായിക്കുന്ന ഘടകകങ്ങളെ തടയുന്നതാണ് ERX-11 എന്ന തന്മാത്രയുടെ പ്രവർത്തന രീതി. പുതിയ തന്മാത്ര ഉപയോഗിച്ചുള്ള ചികിത്സാരീതി നിലവിലുള്ള പരമ്പരാഗത അർബുദചികിത്സയിലെ പല പലപരിമിതികളെയും മറികടക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പുതിയ തന്മാത്ര കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കി മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകരിപ്പോൾ.

NEWS
Advertisment