അലബാമയില്‍ കഴിഞ്ഞ വര്‍ഷം ജനനത്തേക്കാള്‍ കൂടുതല്‍ മരണം; ചരിത്രത്തില്‍ ആദ്യം

New Update

publive-image

അലബാമ: അലബാമ സംസ്ഥാനത്തു 2020 വര്‍ഷത്തെ ആകെ ജനന നിരക്ക്, ആ വര്‍ഷം മരിച്ചവരേക്കാള്‍ കുറവാണെന്ന് അലബാമ സംസ്ഥാന ഹെല്‍ത്ത് ഓഫീസര്‍ സ്‌ക്കോട്ട് ഹാരിസ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് മരണനിരക്ക് ജനന നിരക്കിനേക്കാള്‍ വര്‍ധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

അലബാമയില്‍ 2020ല്‍ കണക്കുകളനുസരിച്ചു 64714 മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 57641 ജനനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രണ്ടാം ലോകമഹായുദ്ധ സമയത്തോ 1918 ലെ ഫ്‌ലൂ മഹാമാരിയുടെ കാലഘട്ടത്തിലോ പോലും ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. 2020ലേത് 2021 ലും ആവര്‍ത്തിക്കപ്പെടാനാണ് സാധ്യതയെന്നും സ്‌ക്കോട്ട് ഹാരിസ് പറഞ്ഞു.

അലബാമ സംസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ താരതമ്യേനെ കുറവുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ഇനിയും ആശുപത്രി കിടക്കകള്‍ ആവശ്യമാണ്.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കോവിഡ് 19 റിപ്പോര്‍ട്ടനുസരിച്ചു അലബാമയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 27.5 ശതമാനമാണ്. സംസ്ഥാനത്ത് ഇതുവരെ 768000 കോവിഡ് കേസുകളും 13000 കോവിഡ് മരണവും സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ യുഎസ് ജനന നിരക്ക് ഗണ്യമായി കുറഞ്ഞുവരുന്നതായും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി)യുടെ അറിയിപ്പില്‍ പറയുന്നു.

Advertisment