/sathyam/media/post_attachments/wJ0VPoOyQZrekrUys0qo.jpg)
സാന്റിയാഗോ: ആരോഗ്യപ്രവർത്തകർക്കിടയിലേയും രോഗികൾക്കിടയിലേയും മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ തെറാപിസ്റ്റുകളാണ് പുത്തൻ വിദ്യയയുമായി എത്തിയിരിക്കുന്നത്. നീളൻ രോമങ്ങളോടുകൂടിയ നായകളെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
ചിലിയിലെ എക്‌സിക്വൽ ഗോൺസാലസ് കോർട്ടെസ് ആശുപത്രിയിലാണ് ഈപരീക്ഷണം നടത്തിയത്. എല്ലാ ദിവസവും നായകളെ ആശുപത്രി വാർഡുകളിൽ കൊണ്ടുപോകുകയും അവിടുത്തെ രോഗികളും ആരോഗ്യ പ്രവർത്തകരും നായയെ തലോടുകയും അവയോട് അടുത്ത് ഇടപഴകുകയും ചെയ്തു.
ഇതിലൂടെ ആശുപത്രിയിലെ രോഗികളുടേയും ആരോഗ്യപ്രവർത്തകരുടേയും മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ സാധിക്കുന്നതായി കണ്ടെത്തി. അടിയന്തിര ശസ്ത്രക്രിയ്‌ക്ക് വിധേയരായവരുടേയും മാനസിക സമ്മർദ്ദം കുറയ്‌ക്കാനായെന്ന് ആശുപത്രി അധികൃതർ പറയുന്നു.
പ്രത്യേക പരിശീലനം നൽകിയ നായകളെയാണ് തെറാപ്പിക്കായി ഉപയോഗിച്ചത്. പരീക്ഷണത്തിന്റെ ഭാഗമായി മാസങ്ങളോളം നായകളെ ആശുപത്രിയിലെത്തിച്ചിരുന്നു. കൊറോണ രോഗികൾക്കിടയിലും ഈ തെറാപ്പി പരീക്ഷിച്ചു. നായകളെ പരിപാലിക്കുന്നതിലൂടെ രോഗികളുടെ ഭാവങ്ങൾ മാറുന്നതാണ് ഇതിന് കാരണം. വിവിധ സർക്കാരിതര ഗ്രൂപ്പുകളാണ് തെറാപ്പിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.