ഫിയക്കോന വെബിനാര്‍ സെപ്തംബർ 27 നു, മുഖ്യ പ്രഭാഷണം ഷാരോൺ എയ്ഞ്ചൽ

പി പി ചെറിയാന്‍
Sunday, September 26, 2021

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) സെപ്തംബർ 27-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് “ഇമ്പോര്ടൻസ് ഓഫ് ഫ്രീഡം ഫോർ വിമൺ (IMPORTANCE OF FREEDOM FOR WOMEN) എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു . മുഖ്യ പ്രഭാഷണം നടത്തുന്നത് കാലിഫോർണിയയിൽ നിന്നുള്ള റ്റി വി ഷൊ ഹോസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമായ ഷാരോൺ എയ്ഞ്ചലാണ്,.

സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 817

×