ഗൂഗിൾ ആരംഭിച്ചിട്ട് ഇന്നേക്ക് 23 വർഷം: സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി പുതിയ ഡൂഡിൽ

author-image
admin
New Update

publive-image

Advertisment

ന്യൂയോർക്ക്: സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ ആരംഭിച്ചിട്ട് ഇന്നേക്ക് 23 വർഷം. ഇത്തവണ അല്പം വിത്യസ്തമായാണ് ഗൂഗിൾ തങ്ങളുടെ സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഇതിനായി പുതിയ ഗൂഗിൾ ഡൂഡിൽ അവതരിപ്പിച്ചു.

പിറന്നാളാഘോഷത്തിന്റെ ഭാഗമായി മനോഹരമായ കേക്കിന് സമീപം ഗൂഗിൾ എന്നെഴുതിയാണ് ഡൂഡിൾ വ്യത്യസ്തമായത്. സെർച്ച് എഞ്ചിൻ അവതരിപ്പിച്ച പുതിയ ഡൂഡിൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധിപേരാണ് കമ്പനിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

1998 സെപ്റ്റംബറിൽ പിഎച്ച്ഡി വിദ്യാർഥികളായ ലാറി പേജും സെർജി ബ്രിന്നും ചേർന്നാണ് ഗൂഗിളിന് രൂപം നൽകിയത്. ഇരുവരും പഠിച്ചിരുന്ന കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാല ക്യാമ്പസിൽ ഉപയോഗിക്കുന്നതിനായിട്ടാണ് ഈ സെർച്ച് എഞ്ചിൻ ആരംഭിച്ചത്.

നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരിൽ ഒരു സെർച്ച് എഞ്ചിൻ അൽഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിൾ എന്ന് പേരിട്ടു. ഗണിതശാസ്ത്ര പദമായ ഗൂഗോളിൽ (Googol) നിന്നാണ് ഗൂഗിൾ( Google) എന്ന പേര് വന്നത്.

ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്.

വെബ് സെർച്ച് എഞ്ചിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിനിപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇൻറർനെറ്റിന്റെ എല്ലാ മേഖലകളിലും സാന്നിദ്ധ്യമുണ്ട്.

NEWS
Advertisment