/sathyam/media/post_attachments/ySbZlCXBF5F9pcT2JKIS.jpg)
ന്യൂയോർക്ക്: ഒഴിവുസമയങ്ങൾ പാഴാക്കുന്നത് മനുഷ്യനെ വിഷാദരോഗിയാക്കുമെന്ന് പഠനം. ഒഴിവു സമയങ്ങൾ ഇഷ്ടപെട്ട രീതിയിൽ ചിലവഴിക്കാനാകാതെ പാഴാക്കി കളയുന്നത് മനുഷ്യനെ കടുത്ത മാനസിക സംഘർഷത്തിലേക്കും തുടർന്ന് വിഷാദ രോഗത്തിലേക്കും നയിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
അമേരിക്കയിലെ ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പഠനപ്രകാരം ആളുകളിൽ ഭൂരിഭാഗം പേരും ഒഴിവ് സമയങ്ങൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവരാണ്.
വെറുതെ ഒഴിവു സമയം പാഴാക്കി കളയുമ്പോൾ ഇത്തരക്കാർക്ക് കടുത്ത നിരാശയാണ് ഉണ്ടാവുന്നത്. ഒഴിവ് സമയങ്ങൾ വിശ്രമിക്കുന്നത് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും സംഘർഷം ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വിശ്രമിക്കുന്നത് വെറുതെ സമയം പാഴാക്കലാണോ എന്ന സംശയം ഉളവാക്കുന്നവരാണ് പലരും.ഇതാണ് പലരെയും മാനസിക സംഘർഷത്തിലാക്കുന്നതെന്നാണ് അമേരിക്കയിലെ കോളേജ് വിദ്യാർത്ഥികളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us