ഏഴ് വയസ്സുള്ള മകന്റെ പക്കൽ നിന്നും വീട്ട് വാടകയും വൈദ്യുതി ബില്ലിനുള്ള തുകയും ഈടാക്കി അമ്മ

author-image
admin
New Update

publive-image

Advertisment

വാഷിംഗ്ടൺ: കുട്ടികൾക്ക് പണത്തിന്റെ മൂല്യം അറിയില്ല. അവരെ അത് പഠിപ്പിക്കാൻ പല മാർഗങ്ങളാണ് രക്ഷിതാക്കൾ സ്വീകരിക്കാറുള്ളത്. അത്തരത്തിൽ ഒരു ഉപായം കണ്ടുപിടിച്ച് വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ് ഫ്‌ലോറിഡയിൽ നിന്നുള്ള ഈ അമ്മ.

ഏഴ് വയസ്സുള്ള മകന്റെ പക്കൽ നിന്നും വീട്ട് വാടകയും വൈദ്യുതി ബില്ലിനുള്ള തുകയുമാണ് അമ്മ ഈടാക്കുന്നത്. അവനു ചെയ്യാൻ സാധിക്കുന്ന ചെറിയ ജോലികൾ നൽകി പ്രതിദിനം ഒരു ഡോളർ ശമ്പളമായി നൽകും. ഇതിൽ നിന്നുമാണ് അമ്മ വാടകയും മറ്റും ഈടാക്കുന്നത്.

പ്രതിമാസം 5 ഡോളർ വീട്ട് വാടകയായും, 2 ഡോളർ വൈദ്യുതി ബില്ലിനുള്ള തുകയായും, കൂടാതെ 2 ഡോളർ ഇന്റർനെറ്റ് ഉപയോഗത്തിനായുമാണ് അമ്മ ഈടാക്കുന്നത്. അങ്ങനെ ഒരു മാസത്തിൽ കുട്ടിയുടെ ആവശ്യങ്ങൾക്കായി അവന്റെ പക്കൽ 20 ഡോളർ അധികമായി ഉണ്ടാവും.

ഒരു മാസം വാടക നൽകാതെ ഇരുന്നാൽ അടുത്ത മാസം അതിന്റെ ഇരട്ടി തുക അവൻ അടയ്‌ക്കണം. ഇതിനാൽ തന്നെ കുട്ടി പണം അനാവശ്യമായി ചിലവാക്കാൻ മടിക്കുമെന്നാണ് അമ്മ പറയുന്നത്.

ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ പണത്തിന്റെ മൂല്യം അറിഞ്ഞു വളരണം എന്നാണ് അമ്മ ഉന്നയിക്കുന്ന വാദം എന്നാൽ ഏഴ് വയസ്സുകാരനോട് ഇത്തരത്തിൽ പെരുമാറുന്നത് തെറ്റല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്.

NEWS
Advertisment