ടോക്കിയോ വെള്ളിമെഡൽ നേട്ടം ഗർഭിണിയായിരിക്കെ; അപൂർവ്വ സംഭവം വെളിപ്പെടുത്തി ബ്രിട്ടീഷ് സൈക്ലിംഗ് താരം ഇലിനോർ ബാർക്കർ

author-image
admin
New Update

publive-image

Advertisment

ലണ്ടൻ: ഒളിമ്പിക്‌സ് മെഡൽ നേടിയത് ഗർഭിണിയായിരിക്കേയെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് കായിക താരം. സൈക്ലിംഗ് താരം ഇലിനോർ ബാർക്കറാണ് ടോക്കിയോ വെള്ളിമെഡൽ നേട്ടം ഗർഭിണിയായിരിക്കേയായിരുന്നുവെന്ന അപൂർവ്വ സംഭവം വെളിപ്പെടുത്തിയത്.

റിയോ ഒളിമ്പിക്‌സിൽ സ്വർണ്ണം നേടിയ ഇലിനോർ ടോക്കിയോവിൽ വെള്ളി സ്വന്തമാക്കിയിരുന്നു. ഇരുപത്തിയേഴുകാരിയായ കാർഡിഫ് സ്വദേശിനി ബ്രിട്ടന്റെ മികച്ച സൈക്ലിംഗ് താരമാണ്. തനിക്കൊപ്പം വളരുന്ന കുഞ്ഞിന് തന്റെ ഒളിമ്പിക്‌സ് മെഡൽ സമ്മാനിക്കുന്നുവെന്ന് ഇലിനോർ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് ലോകകായികതാരം ഭർത്താവ് കാസ്പറിനൊപ്പം നിൽക്കുന്ന ചിത്രസഹിതം ആരാധകരുമായി സന്തോഷം പങ്കിട്ടത്. മത്സരിക്കുന്ന സമയത്ത് ഗർഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ഇലിനോർ പറയുന്നത്.

ഒളിമ്പിക്‌സിനായി കടുത്ത പരിശീലനത്തിലായിരുന്നുവെന്നും മറ്റ് ശാരീരിക വിഷമതകളൊന്നും ഒരു സമയത്തും അനുഭവപ്പെട്ടിരുന്നില്ലെന്നും ഇലിനോർ പറഞ്ഞു.

NEWS
Advertisment