ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ സോപ്പ് ; അമൂല്യമായ ചേരുവകൾ ചേർത്താണ് ഈ സോപ്പിന്റെ നിർമ്മാണം, ഇത്തരം പ്രീമിയം സോപ്പുകൾ 15-ാം നൂറ്റാണ്ട് മുതൽ നിർമ്മിക്കപ്പെടുന്നു, യന്ത്രങ്ങൾ ഉപയോഗിക്കാതെ പൂർണ്ണമായും കൈ കൊണ്ടാണ് ഈ സോപ്പ് നിർമ്മാണം

author-image
admin
New Update

publive-image

Advertisment

ലെബനോൻ: 2 ലക്ഷം വിലയുള്ള സോപ്പോ ? സോപ്പിന്റെ വില കേട്ട് ഞെട്ടേണ്ട. ഇത് യാഥാർത്ഥ്യമാണ്. ലെബനോനിലെ അസ്മാൾ കുടുംബത്തിന്റെ ഉടമസ്ഥതയിൽ നിർമ്മിക്കുന്ന ഖാൻ അൽ സാബോൻ എന്ന സോപ്പിനാണ് ഈ പൊന്നും വില.

അമൂല്യമായ ചേരുവകൾ ചേർത്താണ് ഇവയുടെ നിർമ്മാണം. ഇതിന്റെ നിർമ്മാണത്തിന് ആറുമാസത്തെ അദ്ധ്വാനമുണ്ട്. ഇത്തരം പ്രീമിയം സോപ്പുകൾ 15-ാം നൂറ്റാണ്ട് മുതൽ തങ്ങളുടെ കുടുംബം നിർമ്മിക്കുന്നുണ്ടെന്നാണ് ഇവരുടെ അവകാശ വാദം. യന്ത്രങ്ങൾ ഉപയോഗിക്കാതെ പൂർണ്ണമായും കൈ കൊണ്ടാണ് ഇവയുടെ നിർമ്മാണം.

ലക്ഷ്വറി സോപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും ഉൽപാദിപ്പിക്കുന്നതിൽ പ്രശസ്തരാണ് നിർമ്മാതാക്കളായ ബാദർ ഹസൻ ആന്റ് സൺസ്. പ്രകൃതിദത്തമായ സുഗന്ധവസ്തുക്കളും, വിലയേറിയ എണ്ണകളും ഉപയോഗിച്ചാണ് നിർമ്മാണം. യുഎഇയിലെ എക്‌സ്‌ക്ലുസീവ് ഷോപ്പുകളിൽ മാത്രമാണ് വിൽക്കുന്നത്. യുഎഇയിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഉപയോക്താക്കൾ.

2013 – ലാണ് ഖാൻ അൽ സബോൻ എന്ന സോപ്പ് ആദ്യമായി നിർമ്മിക്കുന്നത്. ഖത്തറിലെ പ്രഥമ വനിതയ്‌ക്ക് സമ്മാനിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. സ്വർണ്ണവും ഡയമണ്ടിന്റെ പൊടിയും സോപ്പിൽ ഉപയോഗിച്ചിരിക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. കാഴ്ചയിൽ വിലയേറിയ ഒരു ചീസ് കഷണം പോലെയാണ് സോപ്പ് ഇരിക്കുന്നത്.

24 കാരറ്റിലുള്ള 17ഗ്രാം ശുദ്ധമായ സ്വർണ്ണം, മൂന്ന് ഗ്രാം ഡയമണ്ട് പൗഡർ, ശുദ്ധമായ എണ്ണകളുടെ കൂട്ട്, തേൻ, ഈന്തപ്പഴം, ഊദ് എന്നിവ ഇതിൽ ഉപയോഗിക്കുന്നു. സോപ്പ് സ്വീകരിക്കുന്ന ആളുടെ പേരും 24 കാരറ്റ് സ്വർണ്ണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. 2015 ൽ ബിബിസിയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ഈ സോപ്പിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്.

NEWS
Advertisment