അന്തര്‍ദേശീയം

പ്രായം വെറും നമ്പർ മാത്രം, യഥാർത്ഥ സ്‌നേഹത്തിന് അതിരുകളില്ലെന്ന് തെളിയിച്ച് ദമ്പതികൾ

Saturday, October 9, 2021

പ്രായം വേറുമൊരു നമ്പറാണ്, യഥാർത്ഥ സ്‌നേഹത്തിന് അതിരുകളില്ല. എന്ന് തെളിയിച്ചു തന്നിരിക്കുകയാണ് ഈ ദമ്പതികൾ. ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് 78 കാരനായ ജിം ആഡംസും 79 കാരിയായ ഓഡ്രി കൗട്ട്‌സും ആദ്യമായി കണ്ടുമുട്ടുന്നത്.

എട്ടു മാസത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. ദമ്പതികളുടെ പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത്. ചിത്രകാരനും റിട്ടയേർഡ് പ്രൊഫസറുമാണ് ജിം ആഡംസ്. 38 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ജിമിന്റെ ഭാര്യ മരിച്ചത്.

കൊറോണ സമയത്താണ് റിട്ടയേർഡ് ഇൻഷുറൻസ് ബ്രോക്കറായ ഓഡ്രിയുമായി ജീം പ്രണയത്തിലാകുന്നത്. ഓഡ്രി 33 വർഷമായി വിധവയായി ജീവിക്കുകയായിരുന്നു. ഓരോ തവണയും ഓഡ്രിയെ തേടിയുളള അന്വേഷണത്തിലായിരുന്നു ജിം. അങ്ങനെ ഒരു ദിവസം അവളെ കണ്ടെത്തുകയും ആ നിമിഷം തന്നെ തന്റെ പ്രണയം അവളോട് തുറന്നു പറയുകയും ചെയ്തുവെന്നാണ് ജിം പറയുന്നത്.

ജിമ്മിന്റെ മകൻ ജെജെ ആഡംസാണ് ഇവരുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ചിത്രം പെട്ടെന്ന് തന്നെ വൈറലാവുകയും 1.5 ലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തു. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.

×