New Update
ന്യൂയോർക്ക് : കുടുംബാംഗങ്ങളെ പോലെ വളർത്തു ജീവികളെ പരിപാലിക്കുന്നവരാണ് മനുഷ്യർ. അരുമ മൃഗങ്ങൾക്ക് വേണ്ടി താമസസ്ഥലവും ഭക്ഷണവും വരെ ഒരുക്കാറുണ്ട്. എന്നാൽ തന്റെ അരുമ നായക്കുട്ടിക്കുവേണ്ടി ജു ഐസെൻ എന്ന മോഡൽ നീക്കി വെച്ചിരിക്കുന്നത് പതിനഞ്ച് കോടി രൂപയാണ്.
Advertisment
അത്യാഡംബര അപ്പാർട്ടുമെന്റും കാറുമടക്കമുള്ള സ്വത്ത് വകകളാണ് ജു ഐസൻ തന്റെ അരുമനായകുട്ടിയായ ഫ്രാൻസിസ്‌കോയ്‌ക്ക് നൽകിയിരിക്കുന്നത്. ഈ പണം മുഴുവൻ നായകുട്ടിക്കും അതിനെ പരിപാലിക്കുന്നവർക്കും അവകാശപ്പെട്ടതാണെന്ന് മോഡൽ വ്യക്തമാക്കി.
ഇതിനു മുൻപും വാർത്തകളിൽ ഇടം പിടിച്ച താരമാണ് ജു ഐസെൻ. മുൻപ് 219000 പൗണ്ടിലധികം ചിലവഴിച്ച് സൗന്ദര്യവർദ്ധക ചികിത്സ നടത്തിയിരുന്നു. മുഖത്തും ശരീരത്തും മാറ്റങ്ങൾ വരുത്താൻ ഇതുവരെ 50 ഓളം ശസ്ത്രക്രിയയ്‌ക്കാണ് ജു ഐസെൻ വിധേയയായത്.