അന്തര്‍ദേശീയം

മാസ്‌ക് ധരിക്കാതെ സീറ്റിൽ ഇരുന്നു; യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, October 13, 2021

വാഷിങ്ടൺ: മാസ്‌ക് ധരിക്കാതെ സീറ്റിൽ വിമാനയാത്ര ചെയ്ത യുവാവിനെ ജീവനക്കാർ പുറത്താക്കി. അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം.

വിമാനം പുറപ്പെടാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രശ്‌നങ്ങൾ നടന്നത്. മാസ്‌ക് ധരിക്കാനും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാനും ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുവാവ് ജീവനക്കാരനോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യാത്രക്കാരന്റെ മൊബൈലും യുവാവ് തട്ടിപ്പറിച്ചു. അവസാനം സുരക്ഷാ ജീവനക്കാർ എത്തി യുവാവിനെയും ബന്ധുവിനെയും വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

×