27
Saturday November 2021

ടെക്സസ് സ്ഥാപനങ്ങളില്‍ ജീവനക്കാരെ കോവിഡ് വാക്സിന് നിര്‍ബന്ധിക്കുന്നതു വിലക്കി ഗവര്‍ണ്ണറുടെ ഉത്തരവ് വീണ്ടും

പി പി ചെറിയാന്‍
Thursday, October 14, 2021

ഓസ്റ്റിന്‍: ടെക്സസിലെ വ്യവസായശാലകളിലോ, മറ്റു സ്ഥാപനങ്ങളിലോ ജീവിക്കാരെ കോവിഡ് വാക്സിന് നിര്‍ബന്ധിക്കുന്നതു വിലക്കി ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ഒക്ടോബര്‍ 11 തിങ്കളാഴ്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങളും ഈ ഉത്തരവ് ബാധകമാണ്. മതവിശ്വാസത്തിന്റെ പേരിലോ, ആരോഗ്യ കാരണങ്ങളാലോ, കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരെ അതിന് നിര്‍ബന്ധിക്കുന്നതു കര്‍ശനമായി നിരോധിക്കുന്നതാണ് പുതിയ ഉത്തരവ്.ബിസിനസ് സ്ഥാപനങ്ങളില്‍ ആളുകളെ നിയന്ത്രിക്കുന്നതിന് അവര്‍ തന്നെ തീരുമാനിച്ചാല്‍ അതിനെ എതിര്‍ക്കുകയില്ലെന്നും കോവിഡ് വാക്സിന്‍ സുരക്ഷിതവും, പ്രയോജനകരവുമാണെന്നും, എന്നാല്‍ അതു സ്വീകരിക്കുന്നതിന് ആരേയും നിര്‍ബന്ധിക്കരുതെന്നും, അങ്ങനെയുള്ള പരാതി ലഭിച്ചാല്‍ 1000 ഡോളര്‍ വരെ പിഴ ഈടാക്കുമെന്നും ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ വാക്സിന്‍ പാസ്പോര്‍ട്ട് ആവശ്യപ്പെടുന്നത് നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവും ഗവര്‍ണ്ണര്‍ ഒപ്പുവെച്ചിരുന്നു. ഈയിടെ പ്രസിദ്ധീകരിച്ച കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്ന സംസ്ഥാനങ്ങളില്‍ ടെക്സസ് ഉള്‍പ്പെട്ടിട്ടില്ലെന്നുള്ളത് കോവിഡ് കേസ്സുകള്‍ സാവകാശം ഇവിടെ കുറഞ്ഞു വരുന്നുവെന്നുള്ളതിന് തെളിവാണെന്ന് ചൂണ്ടികാണിക്കപ്പെട്ടു. യു.എസ്സിലെ 45 സംസ്ഥാനങ്ങളില്‍ കോവിഡ് കേസ്സുകളുടെ ശരാശരി ദിനം പ്രതി കുറഞ്ഞുവരുന്നുവെന്ന് ഡോ.ആന്റണി ഫൗച്ചി ഞായറാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

More News

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പെയ്യുന്ന തുടര്‍ച്ചയായ മഴയിലും തുടര്‍ന്നുണ്ടായ അപകടങ്ങളിലും മരിച്ചവരുടെ എണ്ണം എട്ടായി. വെള്ളിയാഴ്ച മൂന്നുപേര്‍ മരിച്ചതായി മന്ത്രി കെ.കെ.എസ്.എസ്.ആര്‍. രാമചന്ദ്ര പ്രതികരിച്ചു. 120 വീടുകള്‍ക്കും 681 കുടിലുകള്‍ക്കും തകരാറുണ്ടായി. 152 ഓളം കന്നുകാലികള്‍ ചത്തു. ചെങ്കല്‍പെട്ട്, കാഞ്ചീപുരം എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്കും അതിതീവ്രമഴയ്ക്കും സാധ്യത. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, നാഗപട്ടണം, […]

തിരുവനന്തപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുളള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് വിജയകരമായി പൂർത്തീകരിച്ചു. സംസ്ഥാനത്തുള്ള പശു, എരുമ വർഗ്ഗങ്ങളുടെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പാണ് ഇപ്പോൾ നടന്നിട്ടുള്ളത്. 11,54,105 ഉരുക്കൾക്ക് കുത്തിവയ്പ്പ് നൽകി. ആകെ ഉരുക്കളുടെ എണ്ണത്തിന്റെ 80% ത്തെ വാക്സിനേറ്റ് ചെയ്യുക വഴി “ഹെര്‍ഡ് ഇമ്മ്യൂണിറ്റി” കൈവരിക്കുന്നതിന് സാധിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൃത്യം ഒരു മാസത്തിനുള്ളില്‍ യജ്ഞം വിജയകരമായി അവസാനിപ്പിച്ചിട്ടുണ്ട്. യജ്ഞവുമായി ബന്ധപ്പെട്ട് പ്രതിരോധ ശേഷിയുടെ അളവ് നിർണ്ണയിക്കുന്ന സീറോ […]

തിരുവനന്തപുരം: അട്ടപ്പാടിയില്‍ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു കാരണം സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്ന് നേരത്തേ മരണങ്ങള്‍ നടന്ന അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരവീഴ്ചയാണ് വരുത്തിയിരിക്കുന്നത്. നേരത്തെതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ നാലു ദിവസത്തിനിടെ നാല് പിഞ്ചു കുട്ടികളുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നു. ഈ വര്‍ഷം […]

ഐഎൻടിയുസി ജില്ലാ കമ്മിറ്റിയും ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള അഞ്ചാമത് എ വെങ്കടാചലം പുരസ്കാരം തിങ്കളാഴ്ച 3.00 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പാലക്കാട് ജില്ലയിലെ മുൻ കൊല്ലങ്കോട് എംഎൽഎ കെ.എ ചന്ദ്രന്  സമർപ്പിക്കും. പി.സി വിഷ്ണുനാഥ് എംഎൽഎ, ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, ഡിസിസി പ്രസിഡൻറ് പാലോട് രവി, സിഐടിയു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി  കെ.പി ശങ്കരദാസ്, […]

തിരുവനന്തപുരം :- സാമ്പത്തിക ബാധ്യത തീർക്കാൻ വിഴിഞ്ഞത്തെ സ്ത്രീകൾ വൃക്ക വിൽക്കുന്നുവെന്ന വിവരത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയും ജില്ലാമെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോട്ടുകാൽ സ്വദേശി അനീഷ് മണിയൻ സമർപ്പിച്ച പരാതിയിലാണ് നടപടി. വാടക വീടുകളിൽ കഴിയുന്ന കടബാധ്യതയുള്ള കുടുംബങ്ങളെയാണ് അവയവ മാഫിയ […]

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി പിക്നിക്കിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ പിക്നിക്ക് പരിപാടിയുടെ കൺവീനർ എം.രാധ മാധവി വോയ്സ് കുവൈത്ത് രക്ഷാധികാരി പി. ജി.ബിനു ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷതവഹിച്ചു. വനിതാവേദി പ്രസിഡൻറ് […]

ബെര്‍ലിന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ യാത്രക്കാരനിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഹെസ്സെയുടെ സാമൂഹ്യകാര്യ വകുപ്പ് മന്ത്രി കയ് ക്ലോസെ ട്വീറ്റ് ചെയ്തു. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് ജര്‍മനി. നേരത്തെ ബെല്‍ജിയത്തില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു.

ആലുവയിൽ മോഫിയ പർവീൺ എന്ന മിടുക്കി പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സൃഷ്ടിച്ചത് പോലീസാണ്. ഭർതൃപീഡനത്തെത്തുടർന്ന് ആലുവ എസ്.പി നൽകിയ പരാതിയിൽ 25 ദിവസം പോലീസ് കേസ് എടുക്കാതെ വൈകിപ്പിച്ചു. ഒത്തുതീർപ്പിന് താല്പര്യമില്ല എന്ന ഉറച്ച നിലപാട് എടുത്ത മോഫിയയെ മൊഴി എടുക്കാൻ വേണ്ടി എന്ന ധാരണ നൽകി ആലുവ എസ്.എച്ച്.ഒ സി.എൽ സുധീർ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ഭർത്താവിന്റേയും വീട്ടുകാരുടേയും മുമ്പിൽ വച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് മോഫിയ ജീവനൊടുക്കിയത്. സി.എൽ സുധീർ എന്ന […]

കണ്ണൂര്‍ : കണ്ണൂർ ജില്ലാ ട്രഷറിയിൽ തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്‍റ് അറസ്റ്റിൽ. കണ്ണൂർ കൊറ്റാളം സ്വദേശി നിതിൻ രാജിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം. അക്കൗണ്ട് നമ്പറിലോ ഐഎഫ്എസ്സി കോഡിലേയോ പ്രശ്നം കാരണം ഗുണഭോക്താക്കൾക്ക് ലഭിക്കാതെ തിരിച്ച് ട്രഷറിയിലെത്തുന്ന തുകയിലാണ് തട്ടിപ്പ് നടത്തിയത്. ട്രഷറിയിൽ തിരിച്ചെത്തുന്ന തുക സ്വന്തം പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് നിതിൻ രാജ് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

error: Content is protected !!