27
Saturday November 2021

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ തിരുനാൾ ആഘോഷിച്ചു

ന്യൂസ് ബ്യൂറോ, യു എസ്
Thursday, October 14, 2021

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ, 2021 ഒക്ടോബർ 10 ഞായറാഴ്‌ച രാവിലെ 9:45 ന്, ഫൊറോനാ വികാരി വെരി. റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ വി. വിൻസെന്റ് ഡീ പോളിന്റെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ഫാ. ഏബ്രഹാം മുത്തോലത്ത് , അൾത്താര ശുശ്രുഷികൾ, വിൻസിഷ്യൻ അംഗങ്ങൾ എന്നിവർ പ്രദക്ഷിണത്തോടെ ദൈവാലയത്തിൽ പ്രവേശിച്ചു. തുടർന്ന് തിരുസ്വരൂപത്തിൽ ധുപാർപ്പണം ചെയ്ത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

മുത്തോലത്തച്ചൻ തന്റെ തിരുനാൾ സന്ദേശത്തിൽ വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസ്സാനാമിന്റേയും, സെന്‍റ് വിന്‍സെന്‍റ് ഡി പോളിന്റേയും കാരുണ്യ പ്രവർത്തികൾ അനുസ്മരിച്ചു. സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രത്യേകിച്ച് ഈ ദൈവാലയശാഖയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, ബിനോയി കിഴക്കനടിയുടെ നേത്യുത്വത്തിലുള്ള എക്സിക്കുട്ടീവിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുയും ചെയ്തു. കുദാശകളിൽനിന്നുമുളവാകുന്ന ദൈവസ്നേഹത്തിലധിഷ്ഠിതമായ പരസ്‌നേഹ പ്രവര്‍ത്തനങ്ങളാണ് നമ്മെ സ്വർഗ്ഗരാജ്യത്തിന് അർഹരാക്കുന്നതെന്നും, ദൈവമക്കളായ നമ്മളോരോരുത്തരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്നും അച്ഛൻ ഉത്‌ബോധിപ്പിച്ചു. റവ. ഫാ. ഏബ്രഹാം മുത്തോലത്ത് തിരുനാളിന്റെ എല്ലാ മംഗളങ്ങൾ ആശംസിക്കുകയും ചെയ്തു.

2020 – 2021 പ്രവർത്തന വർഷത്തിൽ രഹസ്യപിരിവിലൂടെയും, സഹായാംഗങ്ങളിൽ നിന്നും $1700 ഡോളറോളം സമാഹരിക്കുകയും, കോവിഡിന്റെ കാലത്ത് രോഗികൾക്കും, വികലാംഗർക്കും അനാഥാലയങ്ങൾക്കും, നിരാലംബർക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 7500 ഡോളറോളം നൽകുകയും ചെയ്തു. സൊസൈറ്റിയിലൂടെ ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുകയും, തുടർന്നുള്ള പ്രവർത്തനങ്ങളെ സ്നേഹസമ്പന്നനായ ദൈവത്തിനു സമർപ്പിക്കുകയും ചെയ്തു.

വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രോത്സാഹനവും നല്കിവരുന്ന ആത്മീയോപദേഷ്ടാവ്  എബ്രാഹം മുത്തോലത്തച്ചനും, കോണ്‍ഫ്രന്‍സിന്‍റെ കര്‍മ്മപദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ സഹായിച്ചുവരുന്ന വിന്‍സെന്‍ഷ്യന്‍ എക്സിക്കുട്ടീവിനും, പ്രവർത്തകർക്കും, സഹായാംഗങ്ങൾക്കും റിപ്പോർട്ടിൽ നന്ദി പ്രകാശിപ്പിച്ചു. നമ്മളിൽ നിന്ന് വെർപിരിഞ്ഞ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ എല്ലാ പ്രവർത്തകരേയും, പ്രത്യേകിച്ച് മുൻ എക്സിക്കൂട്ടീവ് അംഗങ്ങളേയും നന്ദിയോടെ സ്മരിച്ചു.

ജോയി കുടശ്ശേരിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ച് തിരുനാൾ ഭക്തി സാന്ദ്രമാക്കി.  കുര്യൻ നെല്ലാമറ്റം, ഫിലിപ്പ് കണ്ണോത്തറ എന്നിവരാണ് അൾത്താര ശുശ്രുഷകൾക്ക് നേതൃത്വം നൽകിയത്. എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരീച്ചിറയില്‍, റ്റിജോ കമ്മാപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

More News

ബെംഗളൂരു: ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ പൗരന്മാരാണ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചതായും വിശദപരിശോധനയ്ക്ക് അയച്ചതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശു മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവിച്ചു. ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ലോകത്തെ ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ അടിക്കിടെ ഉണ്ടാവുന്നത്. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം വഴിമാറ്റി ചിലവഴിക്കുകയാണ്. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്നത് കേരളത്തിന് അപമാനകരമാണ്. ഈ കാലഘട്ടത്തിലും അമ്മമാർക്ക് പോഷകാഹാര കുറവ് ഉണ്ടാകുന്നുവെങ്കിൽ സർക്കാർ ദയനീയ പരാജയമാണെന്ന് പറയേണ്ടി […]

തിരുവനന്തപുരം: ജി.വി. രാജ വിഎച്ച്എസ് സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി.എസിനെ സസ്പെൻഡ് ചെയ്തു. മന്ത്രി വി. ശിവൻകുട്ടി ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പിട്ടു. പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നൽകിയിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ വകുപ്പിലെ പ്രത്യേക സംഘത്തെ ഏൽപിക്കുകയായിരുന്നു. കഴിഞ്ഞ മാസം 30 നാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. ഇതിന് പിന്നാലെ വകുപ്പിലെ പ്രത്യേക സംഘം അന്വേഷണം നടത്തി. പ്രദീപിനെ സസ്പെൻഡ് ചെയ്യണമെന്നും വകുപ്പ്തല അന്വേഷണം നടത്തണമെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ. […]

കോട്ടയം: വിപണിയിലില്ലാത്ത റബറിന് വില ഉയര്‍ന്നിട്ട് ചെറുകിട കര്‍ഷകന് യാതൊരു നേട്ടവുമില്ലെന്നും തുടര്‍ച്ചയായ മഴയും പ്രകൃതിക്ഷോഭങ്ങളും ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ റബര്‍ ടാപ്പിംഗ് പ്രതിസന്ധിയിലാക്കിയെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കാലാവസ്ഥാവ്യതിയാനവും, ഇലക്കേടും, പട്ടമരപ്പും, റബര്‍മരങ്ങളില്‍ വ്യാപകമായിരിക്കുന്ന മറ്റുരോഗങ്ങളും ഉത്പാദനം പുറകോട്ടടിച്ചു. മുന്‍കാലങ്ങളിലെ വിലത്തകര്‍ച്ചയില്‍ റബര്‍സംരക്ഷണം സാധാരണ കര്‍ഷകന് താങ്ങാനാവാതെ വന്നതും റബര്‍ കൃഷിയില്‍ നിന്ന് കര്‍ഷകര്‍ മറ്റുവിളകളിലേയ്ക്ക് മാറിയതും ഉത്പാദനം കുറയുവാന്‍ കാരണമായിട്ടുണ്ട്. ആഗോളതലത്തില്‍ പ്രകൃതിദത്ത റബറിന്റെ ലഭ്യത […]

നാഗ്പുർ: 139 യാത്രക്കാരുമായി പോയ ബെംഗളൂരു-പട്‌ന ഗോ ഫസ്റ്റ് വിമാനം എഞ്ചിന്‍ തകരാറിനെ തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. രാവിലെ 11.15നായിരുന്നു ലാൻഡിങ്. പട്നയിലേക്കുള്ള യാത്രക്കാർക്കു പ്രത്യേക വിമാനം ഏർപ്പെടുത്തി.

അത്യന്തം അപകടകാരിയായ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഡബ്ള്യു എച്ച് ഒ നൽകിയിരിക്കുന്ന പേരാണ് ഒമൈക്രോൺ. ഡബ്ള്യു എച്ച് ഒ ലോകരാഷ്ട്രങ്ങൾക്ക് ഇതുസംബന്ധമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വളരെവേഗം പടരുന്ന ഈ വകഭേദം വാക്സിൻ മൂലമുള്ള പ്രതിരോധ സുരക്ഷയെ ഭേദിക്കാൻ കഴിവുള്ളതാണ്.കൂടുതൽ കരുതലും ശ്രദ്ധയുമില്ലെങ്കിൽ അപകടമാണ്. ആദ്യം നവമ്പർ 24 നു ദക്ഷിണാഫ്രിക്കയിലും പിന്നീട് ബോട്ട്സുവാന , ബെൽജിയം,ഹോംഗ്‌കോംഗ്, ഇസ്രായേൽ നമീബിയ, സിംബാബ്‌വെ, ലെസോതോ എന്നീ രാജ്യങ്ങളിലും ഇതിന്റെ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടേക്കുള്ള വിമാനസർവീസുകൾ പല […]

സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി […]

ആംസ്റ്റര്‍ഡാം: ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിലെത്തിയ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഷിഫോള്‍ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. പോസീറ്റിവ് ആയവരില്‍ ഒമിക്രോണ്‍ വകഭേദം ഉണ്ടോ എന്ന് അറിയാനായി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയതിന് പിന്നാലെ അറുന്നൂറോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

ദുബൈ: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേററ്‌സ് എയര്‍ലൈന്‍. യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ നിര്‍ദ്ദേശങ്ങള്‍ വന്നത്. നിയന്ത്രണങ്ങള്‍ ബാധകമാകുന്ന യാത്രക്കാര്‍ റീബുക്കിങ് ഉള്‍പ്പെടെയുള്ളവയ്ക്കായി അതത് ട്രാവല്‍ ഏജന്റുമാരെ ബന്ധപ്പെടുകയോ എമിറേറ്റ്‌സ് കാള്‍ സെന്ററിനെ സമീപിക്കുകയോ ചെയ്യണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

error: Content is protected !!