Advertisment

കാണാതായ യുവതിയെ തിരയുന്നതിനിടയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി

New Update

publive-image

Advertisment

ലോസ് ആഞ്ചലസ്: ജൂണ്‍ 28 മുതല്‍ കാണാതായ മുപ്പതു വയസ്സുള്ള ലോറന്‍ ചൊയെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയില്‍ തിരിച്ചറിയാനാവാത്ത വിധം അഴുകിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സാന്‍ ബര്‍നാര്‍ഡിനൊ കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ക്രോസ് കണ്‍ട്രി ട്രിപ്പിനു ന്യൂജഴ്‌സിയില്‍ നിന്നും കൂട്ടുകാരുമായി പുറപ്പെട്ടതായിരുന്നു.

യുക്കൊവാലിയില്‍ ആളൊഴിഞ്ഞ മരുഭൂമിയിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതു കാണാതായ ലോറന്റേതാണോ എന്ന് വ്യക്തമല്ലെന്നും, തിരിച്ചറിയലിനു ആഴ്ചകള്‍ വേണ്ടിവരുമെന്നും അധികൃതര്‍ പറയുന്നു. ലോറന്റെ കുടുംബാംഗങ്ങള്‍ ദുഃഖകരമായ വാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും, നീണ്ടുനിന്ന അന്വേഷണം അവസാനിപ്പിച്ചതായും പറയുന്നു. ലോറന്‍ നല്ലൊരു ഗായിക ആയിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

ന്യുജഴ്‌സിയില്‍ നിന്നുള്ള ലോറണ്‍ സുഹൃത്തുക്കളും മുന്‍ കാമുകന്‍ ജോഷ്വായും ട്രി നാഷനല്‍ പാര്‍ക്കില്‍ നിന്നും 12 മൈല്‍ ദൂരെയുള്ള യുക്കൊവാലിയിലാണ് താമസിച്ചിരുന്നത്. ജൂണ്‍ 28ന് ഇവര്‍ തനിയെ വീട്ടില്‍ നിന്നും ഇറങ്ങി പോയെന്നും, സ്വകാര്യ വസ്തുക്കള്‍ ഒന്നും കൂടെ കൊണ്ടുപോയിരുന്നില്ലെന്നും മുന്‍ കാമുകന്‍ പറഞ്ഞു. ലോറന്‍ ഈയിടെയായി വളരെ നിരാശയിലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

ലോറന്‍ അപ്രത്യക്ഷയായി മൂന്നു മണിക്കൂറിനുള്ളില്‍ വിവരം പൊലീസില്‍ അറിയിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമത്തിലായിരുന്നു പൊലീസ്. ഇവരുടെ മരണകാരണം കണ്ടെത്തുന്നതിന് ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്നും ഈ കേസില്‍ ഇതുവരെ ആരേയും സംശയിക്കുകയോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Advertisment