New Update
വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ആശുപത്രിയിൽ. കാലിഫോർണിയ ഇർവിൻ മെഡിക്കൽ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അസുഖകാരണം എന്താണെന്ന് വ്യക്തമല്ല. ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചു.
Advertisment
നിരീക്ഷണത്തിനായി ക്ലിന്റൺ ആശുപത്രിയിൽ തുടരുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ട് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം മരുന്നുകളോട് നന്നായി ശരീരം പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.