Advertisment

ഡേ​വി​ഡ് അ​മെ​സി​ന്‍റെ മ​ര​ണം: ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് ബ്രി​ട്ട​ന്‍

New Update

publive-image

Advertisment

ലണ്ടന്‍: ബ്രിട്ടനില്‍ പാര്‍ലമെന്റ് അംഗത്തെ കുത്തികൊലപ്പെടുത്തിയത് ഭീകരാക്രമണമെന്ന് ബ്രിട്ടന്‍. സൗത്ത്എന്‍ഡ് വെസ്റ്റ് മണ്ഡലത്തിലെ എംപി ഡേവിഡ് ആമിസാണ് ഇന്നലെ മരിച്ചത്. ഇസ്ലാമിക തീവ്രവാദ നിലപാടുള്ളയാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ലെയ്ഗ് ഓണ്‍ സീയിലെ മെത്തഡിസ്റ്റ് പള്ളിയില്‍ വോട്ടര്‍മാരുമായി സംവദിക്കവെയാണ് ഡേവിഡ് ആമിസ് കുത്തേറ്റ് മരിച്ചത്.

വേദിയിലേക്ക് അതിക്രമിച്ച് കയറി അക്രമകാരി ഡേവിഡ് അമെസിനെ തുടരെ കഠാരകൊണ്ട് കുതതിയെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ തല്‍ക്കാലം ബ്രിട്ടന്‍ പുറത്തുവിട്ടിട്ടില്ല.

‘സംഭവസ്ഥലത്ത് തന്നെ എംപി മരിക്കുകയാണ് ഉണ്ടായത്. കൊലപാതകിക്ക് 25 വയസ് ഉണ്ടാകും. സംഭവസ്ഥലത്ത് നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്’ പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വേറെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Advertisment