/sathyam/media/post_attachments/uHwvECH7XirM52SmfxiW.jpg)
ടെക്‌സാസ്: ഹൃദയ ശസ്ത്രക്രിയയ്‌ക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് രോഗികളെ സിറിഞ്ചിൽ വായു നിറച്ച് കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്‌സ് കുറ്റക്കാരനെന്ന് കോടതി.
വില്ല്യം ജോർജ്ജ് ഡേവിഡ് എന്ന 37കാരനാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2017-18 വർഷത്തിൽ ക്രിസ്റ്റസ് ട്രിനിറ്റി മദർ ഫ്രാൻസിസ് ആശുപത്രിയിലായിരുന്നു സംഭവം. ജോൺ ലഫ്രട്ടി, റൊണാൾഡ് ക്ലാർക്ക്, ക്രിസ്റ്റഫർ ഗ്രീൽവെ, ജോസഫ് കലിന എന്നിവരാണ് മരിച്ചത്.
വായു കുത്തിവച്ചതോടെ തലച്ചോറിനേറ്റ തകരാറാണ് മരണത്തിന് കാരണമായത്. നാല് പേരുടേയും മരണസമയത്ത് വില്ല്യം ജോർജ്ജ് മാത്രമാണ് ഇവരോടൊപ്പം ഉണ്ടായിരുന്നത്. ഇതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് അറ്റോർണി പറഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിൽ വില്ല്യം ജോർജ്ജാണ് മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. ഇയാൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.