Advertisment

‘ട്രൂത്ത് സോഷ്യല്‍’;സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്

New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുകയാണെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തം മീഡിയ കമ്പനിയുടെ കീഴിലാണ് പുതിയ സോഷ്യല്‍ മീഡിയ ആരംഭിക്കുകയെന്ന് ട്രംപ് വ്യക്തമാക്കുന്നു.

ട്രംപ് മീഡിയ ആന്റ് ടെക്നോളജി ഗ്രൂപ്പും അതിന് കീഴില്‍ ‘ട്രൂത്ത് സോഷ്യല്‍’ ആപ്പും ആരംഭിക്കുന്നതിലൂടെ തന്നെ വിലക്കിയ കമ്പനികള്‍ക്ക് ഒരു എതിരാളിയെ സൃഷ്ടിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് പറയുന്നു.ജനുവരി ആറിന് ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചത് ഡൊണാള്‍ഡ് ട്രംപാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ നിന്ന് ട്രംപ് പുറത്താക്കപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ് ഒമ്പത് മാസത്തിന് ശേഷം ട്രംപ് പുതിയ സോഷ്യല്‍ മീഡിയ രൂപീകരിച്ചതായി പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.

ഡിജിറ്റല്‍ വേള്‍ഡ് അക്വിസിഷന്‍ കോര്‍പ്പറേഷനുമായുള്ള ലയനത്തിലൂടെയാണ് പുതിയ സംരംഭം സൃഷ്ടിച്ചതെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്വിറ്ററില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വിലക്കപ്പെട്ടപ്പോള്‍ മുതല്‍ ട്രംപ് സ്വന്തം സോഷ്യല്‍ മീഡിയ സൈറ്റ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.അടുത്തമാസം സോഫ്റ്റ്-ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പ്, അടുത്ത വര്‍ഷം ആദ്യം രാജ്യവ്യാപകമായി ആരംഭിക്കാനാകുമെന്ന് കമ്പനി പറയുന്നു. പ്രോഗ്രാം, വാര്‍ത്ത, പോഡ്കാസ്റ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ ഓണ്‍ ഡിമാന്‍ഡ് സേവനമാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്.

ട്രൂത്ത് സോഷ്യല്‍ ഇതിനകം തന്നെ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ പ്രീ-ഓര്‍ഡറിനായി ലഭ്യമാണ്, അവിടെ അടുത്ത വര്‍ഷം റിലീസ് ചെയ്യും. സ്വതന്ത്രവും സത്യസന്ധവുമായ ആഗോള സംഭാഷണത്തെ പ്രോത്സാഹിപ്പിക്കുന്ന ‘അമേരിക്കയുടെ ‘ബിഗ് ടെന്റ്’ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എന്നാണ് ആപ്പ് വിശേഷിപ്പിക്കപ്പെടുന്നത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കിയതോടെ ട്രമ്പിന്റെ പ്രതിച്ഛായ ഇടിഞ്ഞിരുന്നു.എന്നാല്‍ അദ്ദേഹം തന്റെ ‘സേവ് അമേരിക്ക’ രാഷ്ട്രീയ ആക്ഷന്‍ കമ്മിറ്റി മുഖേന പത്രക്കുറിപ്പുകള്‍ പുറപ്പെടുവിക്കുന്നത് തുടര്‍ന്ന് പോന്നു.

Advertisment