ഡേറ്റിംഗ് ആപ്പിൽ പെൺകുട്ടികൾ കുറവ് : ആപ്പിനെതിരെ വഞ്ചനാകുറ്റത്തിന് കേസു കൊടുത്ത് യുവാവ്

author-image
admin
New Update

publive-image

ഇന്റർനെറ്റ് യുഗത്തിൽ ആപ്പുകൾ മനുഷ്യരുടെ നിത്യ ജീവിതന്റെ ഭാഗമായി മാറിയിരിക്കുകയാണ്. എന്തിനും ഏതിനും ആപ്പിന്റെ സഹായം വേണം മനുഷ്യന്. വിവരങ്ങൾ കൈമാറാനും ഭക്ഷണം ഓർഡർ ചെയ്യാനും വരെ മനുഷ്യൻ ആപ്പുകളുടെ സഹായം തേടുന്നു.

Advertisment

ആപ്പുകളുടെ ഉപയോഗം പലപ്പോഴും മനുഷ്യനെ പല കുഴപ്പത്തിലും കൊണ്ടുചെന്ന് എത്തിക്കാറുണ്ട് . അത്തരത്തിലൊരു വാർത്തയാണ് അമേരിക്കയിൽ നിന്ന് വരുന്നത്. രാജ്യത്തെ പ്രമുഖ ഡേറ്റിംഗ് ആപ്പിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഒരു യുവാവ്.

ഡേറ്റിംഗ് ആപ്പിൽ ആവശ്യത്തിന് പെൺകുട്ടികൾ ഇല്ലാത്തതിനാൽ ആപ്പ് സർവീസ് പ്രൊവൈഡർക്കെതിരെയാണ് യുവാവ് കോടതിയെ സമീപിച്ചത്. ആപ്പിൽ വളരെ കുറച്ച് പെൺകുട്ടികൾ മാത്രമേ ഉള്ളുവെന്ന് കാണിച്ചാണ് ഇയാൻ ക്രോസ് എന്ന 29 കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഡെൻവർ ഡേറ്റിങ് കോ എന്ന ആപ്പിന്റെ സർവീസ് പ്രൊവൈഡർ ആയ എച്ച്.എം.സെഡ് ഗ്രൂപ്പിനെതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. ആപ്പ് സേവനങ്ങളെയും സൗകര്യങ്ങളെയും പെരുപ്പിച്ചുകാട്ടി എന്നും പരാതിയിൽ പറയുന്നു. വഞ്ചന കുറ്റം ചുമത്തി കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് യുവാവിന്റെ ആവശ്യം.

NEWS
Advertisment