ക്യാൻസർ ബാധിച്ച ആറുവയസ്സുകാരന്റെ ആഗ്രഹം സഫലമാക്കാൻ സൂപ്പർ ബൈക്കുമായി ആരെങ്കിലും എത്താമോയെന്ന് അപേക്ഷ ; കുതിച്ചെത്തി 15,000 പേർ

New Update

publive-image

ബെർലിൻ ; ക്യാൻസർ ബാധിതനായ ആറു വയസ്സുകാരനെ സന്തോഷിപ്പിക്കാൻ സൂപ്പർ ബൈക്കുകളിൽ എത്തിയത് 15000 പേർ. കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നുപോവുകയാണ് ജർമ്മനിയിൽ ആറുവയസുകാരൻ കിലിയൻ. അവന്റെ ചിരി കാണാൻ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചു.

Advertisment

മകന്റെ രോഗാവസ്ഥ പങ്കുവച്ചായിരുന്നു പോസ്റ്റ്. സൂപ്പർ ബൈക്കുകൾ ഉള്ളവർ ദയവായി വീടിന് മുന്നിലൂടെ ഒന്നുപോകണം. അവന് വലിയ സന്തോഷമാണ്. 20–30 ബൈക്കുകൾ പ്രതീക്ഷിച്ചാണ് കുടുംബം പോസ്റ്റ് ഇട്ടത്. എന്നാൽ ഇരച്ചെത്തിയതോ ഒന്നിനു പുറകേ ഒന്നായി 15000 ബൈക്കുകൾ.

ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ബൈക്കുകൾ കണ്ട് ചിരിക്കുന്ന കുട്ടിയേയും വീഡിയോയിൽ കാണാം. ഏകദേശം 15,000ത്തിലേറെ പേർ സൂപ്പർ ബൈക്കുകളിൽ ആ വീടിന് മുന്നിലൂടെ അവനെ സന്തോഷിപ്പിച്ച് കടന്നുപോയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാസങ്ങൾ മുൻപുള്ള വീഡിയോ ആണെങ്കിലും ഏറെ ഹൃദ്യമാണിതെന്നാണ് കമന്റുകൾ.

NEWS
Advertisment