നെഞ്ചില്‍ നിന്ന് തൊലിയടര്‍ന്ന നിലയില്‍ എട്ടു വയസുകാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒടുവിൽ അമ്മയും ഭര്‍ത്താവും അറസ്റ്റിലായി ! കുട്ടി കൊല്ലപ്പെട്ടത് അതിക്രൂരമായ പീഡനങ്ങളേറ്റെന്ന് മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട്. അമ്മയെയും പുതിയ ഭർത്താവിനെയും പോലീസ് കുടുക്കിയത് തന്ത്രപരമായി

New Update

publive-image

എട്ടു വയസുകാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും ഭര്‍ത്താവും അറസ്റ്റില്‍. കുട്ടിയുടെ അമ്മയായ ഇരുപത്തിമൂന്നുകാരി കയ്‌ല ഹോള്‍സ ഡോര്‍ഫി, ഇവരുടെ ഇപ്പോഴത്തെ ഭര്‍ത്താവായ 28 കാരന്‍ ഡൊമിനിക് ലൂയിസ് എിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Advertisment

കുട്ടിയെ ബാത്ത്‌റൂമില്‍ മരിച്ചു കിടക്കുതായി കാണുകയായിരുന്നുവെുന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും തങ്ങള്‍ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നുമാണ് യുവതിയും ഭര്‍ത്താവും പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു.

അതിക്രൂരമായ പീഡനങ്ങളേറ്റാണ് എട്ടു വയസുകാരന്‍ കൊല്ലപ്പെട്ടതെന്ന് മെഡിക്കല്‍ എക്സാമിനറുടെ റിസള്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ ടേപ്പ് ഒട്ടിച്ച ശേഷം പറിച്ചെടുത്തതിനെത്തുടര്‍ന്ന് നെഞ്ചില്‍ നിന്നു തൊലിയടര്‍ന്ന നിലയിലായിരുന്നു. കൈകളിലും കാലുകളിലും ഗുരുതരമായി പരുക്കേറ്റിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയതാണെ് തെളിഞ്ഞതോടെയാണ് മാരകമായി പരിക്കേല്‍പ്പിച്ചതിനും തെളിവുകള്‍ നശിപ്പിക്കുവാന്‍ ശ്രമിച്ചതിനും അമ്മയ്ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.

Advertisment